ഇന്നലെയും എന്നഴകേ
ഇന്നലെയും എന്നഴകേ നിന്നോടൊന്നുരിയാടാൻ
ഞാനിവിടെ നിന്നതു നീ കാണാതെങ്ങു പോയി
രാവുറങ്ങും വേളയിൽ പനിനീരു പെയ്യും ചോലയിൽ
ഞാനൊരാർദ്ര സുഗന്ധമായ് കനവേ..
ഇന്നലെയും എന്നഴകേ നിന്നോടൊന്നുരിയാടാൻ
ഞാനിവിടെ നിന്നതു നീ കാണാതെങ്ങു പോയി
അന്നൊന്നും ചൊല്ലിയില്ല ഞാൻ
എന്നിലുണർന്ന കിനാവുകൾ ..
ഉള്ളിലുണർന്നൊരു നൊമ്പരം
ഞാൻ പകർന്നീലാ...
ജീവനിൽ പിന്നെയും തേങ്ങലായ് നിന്നോർമ്മകൾ
പണ്ടെങ്ങോ പെയ്തൊരു മഴയിൽ
നിന്നോടൊത്തന്നൊരു കുടയിൽ
ഞാൻ നിന്നിലിന്നാ നോവെന്നാത്മാവിന്നുള്ളിൽ തേങ്ങി.....
വീണ്ടുമാ നാളുകൾ തേടുന്നു ഞാൻ..
ഇന്നലെയും എന്നഴകേ നിന്നോടൊന്നുരിയാടാൻ
ഞാനിവിടെ നിന്നതു നീ കാണാതെങ്ങു പോയി
ഇന്നെങ്ങും നിൻ ചിരി പൂക്കളായ്
നിൻ മനമാകെ നിലാവുമായ്
എന്നനുരാഗമറിഞ്ഞിടാൻ നീയൊരുങ്ങീലാ..
നാളിതൾ പൂവുപോൽ വാടിവീഴും സാധ്യകൾ
സിന്ദൂരക്കടലിന്നരികെ മന്ദാരക്കരയിൽ നീളെ
ഞാൻ നിന്നെത്തേടിത്തേടിക്കാലങ്ങൾ മാറിപ്പോയി
ആ സ്വരം കേൾക്കുവാൻ കാതോർത്തു ഞാൻ
ഇന്നലെയും എന്നഴകേ നിന്നോടൊന്നുരിയാടാൻ
ഞാനിവിടെ നിന്നതു നീ കാണാതെങ്ങു പോയി