കുയിലിൻ പാട്ടിന്

കുയിലിൻ പാട്ടിന് മറുമൊഴി പാടാൻ
വരുമോ ചങ്ങാതീ ...മുറിവാലൻ ചങ്ങാതി
പാടവരമ്പിൻ അക്കരെയാറ്റിലെ കൊമ്പൻ നീരാട്ടും
കാണാൻ വരുമോ ചങ്ങാതി ..
കൂട്ടിനു വന്നാൽ.. ഒത്തിരി നേരം  ..
ചുറ്റി നടന്നിത്തരമീ കാഴ്ചകൾ കാണാം
ആയതു നേരം ചാഞ്ഞിടുമോരോ
അത്തിമരച്ചില്ലകളിൽ പാറിനടക്കാം ..
കുയിലിൻ പാട്ടിന് മറുമൊഴി പാടാൻ
വരുമോ ചങ്ങാതി ...മുറിവാലൻ ചങ്ങാതി

ഇടിമഴ തോർന്നാ തെളിനീർച്ചോലയിൽ
ഓടമിറക്കീടാം.. (2 )
മഞ്ഞക്കിളിയുടെ തൂവൽ കൊണ്ടൊരു
തൊപ്പി മെനഞ്ഞീടാം ..
ആ വഴി വന്നീടുമീറൻ കാറ്റിനും
ഉമ്മ കൊടുത്തീടാം ..
ഇമ്മിണി ഉമ്മ കൊടുത്തീടാം ..

കൂട്ടിനു വന്നാൽ.. ഒത്തിരി നേരം  ..
ചുറ്റി നടന്നിത്തരമീ കാഴ്ചകൾ കാണാം
ആയതു നേരം ചാഞ്ഞിടുമോരോ
അത്തിമരച്ചില്ലകളിൽ പാറിനടക്കാം ..

മലയുടെ മുകളിലെ നല്ല മുത്തശ്ശിക്ക്
വെറ്റില നൽകീടാം (2)
പാതിരില്ലാത്തൊരു പഴങ്കഥയെല്ലാം
കേട്ടു രസിച്ചീടാം ..
പുഴയുടെ കാലിൽ വെള്ളിച്ചങ്ങല
കിങ്ങിണി തുള്ളുമ്പോൾ
കൂടെ ആടിപ്പാടീടാം ....

കുയിലിൻ പാട്ടിന് മറുമൊഴി പാടാൻ
വരുമോ ചങ്ങാതീ ...മുറിവാലൻ ചങ്ങാതി
പാടവരമ്പിൻ അക്കരെയാറ്റിലെ കൊമ്പൻ നീരാട്ടും
കാണാൻ വരുമോ ചങ്ങാതി ..
കൂട്ടിനു വന്നാൽ.. ഒത്തിരി നേരം  ..
ചുറ്റി നടന്നിത്തരമീ കാഴ്ചകൾ കാണാം
ആയതു നേരം ചാഞ്ഞിടുമോരോ
അത്തിമരച്ചില്ലകളിൽ പാറിനടക്കാം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuyilin pattinu

Additional Info

Year: 
2016

അനുബന്ധവർത്തമാനം