നേരുണ്ടേ നേരുണ്ടേ
നേരുണ്ടേ നേരുണ്ടേ ..
നെഞ്ചിൽ ആവേശപ്പോരുണ്ടേ
തീയിൽ കുരുത്തോരാൺക്കരുത്തുമുണ്ടേ ..ഉണ്ടേ
ആവേശം ആവേശം കൊള്ളാൻ
വാക്കല്ല നോക്കല്ല കാര്യം
കളിച്ചു പൊളിച്ചടുക്കി പോരാം ..പോരാം
അങ്കത്തട്ടിവിടുയരുന്നേ അങ്കക്കൊടിനേരെ
വല്ലാത്ത പിരി മുറുകുന്നേ നോക്കിൽ അടിമേളം
പണ്ടാരോ ചൊല്ലിയപോലെ
ചേലുണ്ടിതു കാണാൻ..
നാടാകെ ചേരുന്നീ ആവേശതീരത്തിൽ
ആരവമുയരുന്നുണ്ടേ വാക്കിന് നോക്കിന് തീക്കളിയായ്
സാഗരമിളകും പോലെ നാടൊന്നാകെ
നാട്ടില് കൊട്ടിക്കയറണ മേളം മുറുകണ കേട്ടില്ലേ
കാണാൻ പോകണ പൂരം ചൊല്ലണതെന്തേ
(നേരുണ്ടേ നേരുണ്ടേ ..)
തൊട്ടതെല്ലാം കരുത്തരായി തടുത്തിടാനായ്
അടവുകൾ പതിനെട്ടും പുറത്തെടുക്കാം
എടുപിടിയെന്നെടുത്തു ചാട്ടം അരുതേ ഇവിടരുതേ
എരിപൊരിയായ് എടുത്തുകാട്ടും മനസ്സേ പതറരുതേ
കാത്തിരിപ്പിൻ ഓരോ ദിനവും
മിന്നുകെട്ടായ് മാറേണം..
പടിപടിയായ് കയറുകയായ്
ഇതുവഴി ഓരോ ചുവടുകളായ്
തെളിയുകയായ് തുടരുകയായ്
കാണാക്കാണാപ്പോരിൻ നിറപൂരം
ആരവമുയരുന്നുണ്ടേ വാക്കിന് നോക്കിന് തീക്കളിയായ്
സാഗരമിളകും പോലെ നാടൊന്നാകെ
നാട്ടില് കൊട്ടിക്കയറണ മേളം മുറുകണ കേട്ടില്ലേ
കാണാൻ പോകണ പൂരം ചൊല്ലണതെന്തേ
ഞൊടിക്കും മുൻപേ അടുത്ത നീക്കം ചിതറിടുമ്പോൾ
പതറിയ മനമൊടു പരവശരായ്
മറുപടിയെന്നടുത്ത പന്തും മണ്ണിൽ പതിവുകളായ്
മറിമായം കാട്ടും കൂട്ടരും നെടുവീർപ്പിടുമിവിടെ
കാഹളങ്ങൾ ഉയരരുന്നുണ്ടേ ..
നേരിലേവം വിജയങ്ങൾ
നിരനിരയായ് ഒഴുകുകയായ്
അതിരുകളില്ലാ ഒരു തരിയായ്
ഉണരുകയായ് ഉയരുകയായ്
നാടും വീടും ഓരോ മൺതരിയും
(നേരുണ്ടേ നേരുണ്ടേ ..)