പ്രണയാര്‍ദ്ര മോഹജതികള്‍

(ജതികൾ)
പ്രണയാര്‍ദ്ര മോഹജതികള്‍ 
ആരോമലാള്‍ക്ക് വേണ്ടി 
ഇനിയീ ജന്മം എന്നോമലേ 
നിനക്ക് വേണ്ടി....  (പ്രണയാര്‍ദ്ര....)

(ജതികൾ)
കുങ്കുമ പൂക്കള്‍ വിടരുന്നൂ 
മഞ്ജീരനാദം കേള്‍ക്കുമ്പോള്‍ 
ശാരദ രാവുകള്‍ പാടുന്നൂ നിന്‍ 
കാല്‍ചിലമ്പൊലി ഉണരുമ്പോള്‍ 
മാനോടും നിന്‍ പദഗതിയില്‍ 
മയിലാടും നിന്‍ സ്വരമഴയില്‍... (പ്രണയാര്‍ദ്ര....)

(ജതികൾ)
ശിലകള്‍ പോലും അലിയുന്നു നിന്‍ 
മന്ദഹാസം പൊഴിയുമ്പോള്‍ 
ഗോപുര ശില്‍പ്പം മിഴിതുറന്നൂ നിന്‍ 
പൂവിരല്‍ മെല്ലെ തഴുകുമ്പോള്‍ 
നീയുണരുമ്പോള്‍ പൊന്‍പുലരീ 
നീയാണെന്‍ മനസ്സിന്‍ നവരാത്രി... (പ്രണയാര്‍ദ്ര....)

(ജതികൾ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pranayardra mohajathikal

Additional Info

അനുബന്ധവർത്തമാനം