കുട്ടനാടന്‍ കായലില്‍

കുട്ടനാടന്‍ കായലില്‍ കളഭ ജല തിരകളില്‍ 
കേളീ ആടാന്‍ വരുന്നൂ...
മേലേ വിണ്ണിന്‍ രാജാത്തി (2)
വിണ്ണിലെ സുന്ദരി പെണ്ണാണെ ഇവള്‍ 
മണ്ണിലെ മക്കടെ കണ്ണാണേ (2)

ദീപങ്ങള്‍ ഉഴിയാന്‍ താലങ്ങള്‍ നിറയാന്‍ 
മധുമാസ കാറ്റിന്‍ പേരെത്തി
മോദം മണ്ണില്‍ വേറിട്ടു
പൊന്നാര്യന്‍ പാടം കതിര്‍ ചൂടുന്നു... 
പഞ്ചാരിമേളം ശ്രുതിയേകുന്നു.... (കുട്ടനാടന്‍ കായലില്‍ .....)

ഇന്ദ്രലോകത്തെ സ്വത്താണെ ഇവള്‍ 
ഞങ്ങള്‍ക്കു കിട്ടിയ മുത്താണെ.... (2)
മോഹങ്ങള്‍ കുളിരായ് ധ്യാനങ്ങള്‍ നിറവായ്‌ 
അനുഭൂതി പുണ്യം പെയ്തല്ലോ... 
ഏതോ സ്വപ്നം നെയ്തല്ലോ...
പൊന്നോണം നീളേ വരവായല്ലോ...
വിന്നോളം ഭൂമി ശുഭമായല്ലോ.... (കുട്ടനാടന്‍ കായലില്‍ .....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kuttanaadan kaayalil

Additional Info

അനുബന്ധവർത്തമാനം