ദൂരെ ദൂരമിനി

ദൂരെ ദൂരമിനി ഏറെ നീളുന്നു
മോഹമുള്ളിൽ അറിയാതെ ഏറുന്നുവോ
വേറെ വേറെ ദിശതേടി നാമെന്തിനോ
കൂട്ടുചേർന്നു മഴ ചാറുമീ സന്ധ്യയിൽ
ഈ ജീവിതം.. ഇതോ കടംകഥ
ഓരോ വഴിയിൽ തുടർന്നിടും കഥ
നൂറു നൂറു മോഹം ..തൂവലേകിയോ ..
ഏറെ ഏറെ ദൂരം പോകാം ..
താണു താണു വാ നീ ..
താരമേ ചാരെ ...
കാത്തിരുന്ന കാലം നൽകാം ..

ഹിമകണമണിയണ പുതുപുതു പുലരികളെ ..
ശുഭദിനമരുളുക ഇതുവഴി അണയുക
പുഞ്ചിരി തൂകണ തെന്നലേ
ഉരുകണ വെയിലിനും ഒരു ചിരി പകരുക
കണ്ണിനും കാതിനും ആനന്ദമായ്
നാളെകൾ.. നാളെകൾ
മർത്തിലെ.. നന്മതൻ നാളമായ് മാറുവാൻ ..

ദൂരെ ദൂരമിനി ഏറെ നീളുന്നു
മോഹമുള്ളിൽ അറിയാതെ ഏറുന്നുവോ
ഈ ജീവിതം.. ഇതോ കടംകഥ
ഓരോ വഴിയിൽ തുടർന്നിടും കഥ
നൂറു നൂറു മോഹം ..തൂവലേകിയോ ..
ഏറെ ഏറെ ദൂരം പോകാം ..
താണു താണു വാ നീ
താരമേ ചാരെ ...
കാത്തിരുന്ന കാലം നൽകാം ..ഓഹോ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doore dooramini