മേലെ മുകിലോടും

Year: 
2016
Mele mukiladum
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

മേലെ മുകിലോടും വാനം തഴുകാനായ്
ഞാനും വരവായി ..ഉയരേ
മോഹക്കടൽ നീന്തി
ആരെ നിഴലായി ..
സ്നേഹത്തണലായി അരികെ..
മരം തേടും മലർക്കൊമ്പിൽ
പറന്നേറാൻ മുഹൂർത്തമായ്..
ചുരം താണ്ടാൻ ഒരുങ്ങീലെ
കുളിർ കാറ്റേ ..
ഉരുകും വേനൽ നോവിൽ നീളെ ..
മഴയായ് പൊഴിയാനാരോ ചാരേ ..
വെറുതെ തമ്മിൽ മിണ്ടും വാക്കിൽ
നിറയെ മധുരം തൂകി താനേ ..
നാനാനാനാ . ..നന്നാന നന്നാന
നാനാനാനാ . ..നന്നാന നന്നാന
ഓ ...

ഒഴുകുമോളങ്ങളെ തഴുകി വന്നതെന്റെ കനവുകളായ്
ചിറകിലേറി അതിൽ ഉലകം ചുറ്റുവാൻ വരമരുളൂ
വെള്ളിയാമ്പൽ കൂടുമേയാൻ
വെണ്ണിലാവേ തുണവരുമോ ..
വെള്ളിയാമ്പൽ കൂടുമേയാൻ
വെണ്ണിലാവേ തുണവരുമോ
ആകാശത്തിങ്കൾ പടവിൽ  
ഇളം നെഞ്ചിൻ മൂളം തണ്ടിൽ
ഉണർന്നേതോ നല്ലീണവും
നുറുങ്ങോളം കുറുമ്പോടെ കുതിച്ചീടാം
ഉരുകും വേനൽ നോവിൽ നീളെ
മഴയായ് പൊഴിയാനാരോ ചാരേ
വെറുതെ തമ്മിൽ മിണ്ടും വാക്കിൽ
നിറയെ മധുരം തൂകി താനേ ...
നാനാനാനാ . ..നന്നാന നന്നാന
നാനാനാനാ . ..നന്നാന നന്നാന

Kochavva Paulo Ayyappa Coelho | Mele Mukilodum | Kunchacko Boban | Shaan Rahman | Official