ഏത് മേഘമാരി

ഏത് മേഘമാരി തേടിയാരെ
ഈ വിഭാതമോഹനങ്ങളോടെ
ആദി മാനസാനുഭൂതി മേലെ
വാനമോ നിറഞ്ഞൊഴിഞ്ഞു ദൂരെ
മകരന്തം വിടരാതെ ചിരിരാവിൽ പൊഴിയാതെ
വരവായി മനമാകെ ..മോഹം  
ഇടനെഞ്ചം തെളിയാതെ മിഴിനോവിൽ കലരാതെ
പടിവാതിൽ കനലൂതും നേരം ..
ഉദിക്കും വരെ.. തുഴയേകിടാൻ
ഉദിക്കും വരെ.. ഉയിർ നോറ്റു പാടി ഞാൻ
ഉദിക്കും വരെ.. ഉണർവേകിയും
ഉദിക്കും വരെ.. ഉരവേകിടാൻ
ഓ ...ഓ

ഒരു മുഖം പതിയുമരികെ...
ഒരു വരം തിരയുമകലെ ..
ഉരുകുമെൻ ചെറുമനം.. കരതലം
അതിപരം അലകളിവിടെ
അതിനിരന്തം വിജനവഴിയേ
നിറയുമോ പകരുമോ സിരകളിൽ
ഉയരേ.. ഉയരേ ..ഉയരേ .
എൻ ചിറകിൽ ഉയരാൻ ഇതിലേ
ഉയരേ ഉയരേ ..ഉയരേ .
നിൻ നിനവിൽ വിരിയാം ഉയിരേ ..

ഉദിക്കും വരെ.. തുഴയേകിടാൻ
ഉദിക്കും വരെ.. ഉയിർ നോറ്റു പാടി ഞാൻ
ഉദിക്കും വരെ.. ഉണർവേകിയും
ഉദിക്കും വരെ.. ഉരവേകിടാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Eth mekhameri

Additional Info

Year: 
2016

അനുബന്ധവർത്തമാനം