വിശാൽ ജോൺസൺ

Vishal Johnson
Date of Birth: 
Sunday, 10 March, 1991
എഴുതിയ ഗാനങ്ങൾ: 10

എറണാകുളം ജില്ലയിലെ തിരുവാങ്കുളത്ത് വെളീപ്പറമ്പിൽ വീട്ടിൽ ജോൺബ്രിട്ടോയുടെയും 
ശാന്ത ജോണിന്റെയും മകനായി 1991, മാർച്ച് 10 ന് ജനിച്ചു. സഹോദരൻ വിൽസൺ ജോൺസൺ.

ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ചോറ്റാനിക്കര, ഗവ. യു.പി.സ്കൂൾ കുറിഞ്ഞി, ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂത്തൃക്ക എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം.കോലഞ്ചേരി സെൻ്റ്.പീറ്റേഴ്സ് കോളേജിൽ നിന്ന് ബിഎ മലയാളം.
മഹാത്മാഗാന്ധി സർവകലാശാല, സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും എം.എ മലയാളം, എം.ഫിൽ മലയാളം, മലയാളത്തിൽ പിഎച്ച്ഡി എന്നീ ബിരുദങ്ങൾ നേടി. മലയാള സാഹിത്യത്തിൽ UGC നെറ്റ്.

2015-ൽ സിദ്ധാർത്ഥ ശിവയുടെ ദേശീയാംഗീകാരം നേടിയ ഐൻ എന്ന ചലച്ചിത്രത്തിൽ രാഹുൽ രാജിൻ്റെ സംഗീതത്തിലൂടെയാണ് ആരംഭം..

പ്ലസ് ടു മുതൽ പാട്ടെഴുതുമായിരുന്നു.. നിരവധി പേരെ ആൽബം ചെയ്യാൻ സമീപിച്ചപ്പോൾ അവർ പണം ആവശ്യപ്പെടുകയായിരുന്നു.. പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു.. പി.ജിക്ക് പഠിക്കുമ്പോൾ 2013-ൽ മലയാള മനോരമ പത്രത്തിൽ 'പാട്ടെഴുതൂ.. സമ്മാനം നേടൂ..' എന്ന തലക്കെട്ടിൽ ഒരു പാട്ടെഴുത്ത് മത്സരത്തിൻ്റെ വാർത്ത കണ്ടു. കലാലയ ജീവിതത്തിനൊടുവിൽ നമുക്കുണ്ടായിരുന്ന കളിചൊൽ നേരങ്ങളും സൗഹൃദങ്ങളും പ്രണയവും എല്ലാം വേർപിരിഞ്ഞ് പോകുന്ന അവസരത്തിൽ നമുക്കുണ്ടായിരുന്ന ഈടുറ്റ കലാലയോർമ്മകളുടെ ആവിഷ്കാരമായിരുന്നു ഗാനത്തിൻ്റെ സിറ്റ്വേഷൻ.. ഞാനുമെഴുതി.. കുറച്ചു ദിവസങ്ങൾക്ക് ശേഷം മനോരമയിൽ നിന്ന് അവർ വിളിച്ചു.. കേരളത്തിൽ നിന്ന് അയച്ച രചനകളെ വിലയിരുത്തി തെരഞ്ഞെടുക്കപ്പെട്ട 25 പേരിൽ ഞാനുമുണ്ടെന്ന്! അങ്ങനെ ആലുവ ശാന്തിഗിരി ആശ്രമത്തിൽ വെച്ച് 'പാട്ടെഴുത്ത് കളരി' എന്ന പേരിൽ ഒരു ദ്വിദിന പരിശീലനം ഞങ്ങൾക്ക് ലഭിച്ചു.. ശ്രീകുമാരൻ തമ്പി, വയലാർ ശരത്ചന്ദ്രവർമ്മ, റഫീക്ക് അഹമ്മദ്, രാജീവ് ആലുങ്കൽ, സിബി മലയിൽ, കമൽ എന്നിങ്ങനെ മലയാള സിനിമയിലെ അതികായരുമായി സംവദിക്കാനും അനുഭവങ്ങളെ സ്വാംശീകരിക്കാനും അതിലൂടെ സാധിച്ചു.. 'മലയാള പുതുതലമുറ ഗാനരചയിതാക്കൾ' എന്ന പേരിൽ മനോരമ പത്രത്തിൽ കേരളമൊട്ടുക്ക് വാർത്തയും വന്നു.. ഈ അവസരത്തിലാണ് സുഹൃത്തും സംവിധായകനുമായ സിദ്ധാർത്ഥേട്ടായി (സിദ്ധാർത്ഥ ശിവ) തൻ്റെ ഐൻ എന്ന സിനിമയിൽ പാട്ടെഴുതാൻ ആദ്യമായി എനിക്കൊരവസരം തരുന്നത്.. അതാണ് സിനിമാ പാട്ടെഴുത്ത് ജീവിതത്തിലെ പ്രധാന വഴിത്തിരിവ്.. പിന്നീട് കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, സഖാവ്, കുഞ്ഞു ദൈവം എന്നീ സിനിമകളിലും ഗാനങ്ങൾ എഴുതി.

ദേശീയ അവാർഡ് ലഭിച്ച ഐൻ, കുഞ്ഞു ദൈവം എന്നീ ചലച്ചിത്രങ്ങളുടെയും ഭാഗമാകാൻ കഴിഞ്ഞു കൂടാതെ വർത്തമാനം, ഋ, കാറ്റിനരികെ എന്നീ ചിത്രങ്ങളിലും ഗാനരചന നിർവ്വഹിച്ചു. 32 th കേരള സയൻസ് കോൺഗ്രസ്സിൻ്റെ തീം സോങ്ങിൻ്റെ രചനയും സംഗീതവും നിർവഹിച്ചതിനാൽ സംസ്ഥാന ഗവണ്മെൻ്റിൻ്റെ ഉപഹാരം ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി.
സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററെ അധികരിച്ച് " മൗനത്തിൻ ഇടനാഴിയിൽ " എന്ന ജീവചരിത്രകൃതി രചിച്ചിട്ടുണ്ട്. പ്രസാധനം - ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്.

ആദ്യമായി ഗാനരചനാ രംഗത്തേക്കെത്തുന്നത് സിദ്ധാർത്ഥ ശിവയുടെ ചിത്രത്തിലൂടെയാണ്..
രാഹുൽ രാജ്, ഷാൻ റഹ്മാൻ, പ്രശാന്ത് പിള്ള, മാത്യൂസ് പുളിക്കൻ, ഹിഷാം അബ്ദുൾ വഹാബ്, സൂരജ് എസ് കുറുപ്പ് എന്നിവരോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു.
നിലവിൽ ഐഡന്റിറ്റി, പ്രതിമുഖം എന്നിവയാണ് മറ്റു പ്രോജക്ടുകൾ.

ഭാര്യ: രേഷ്മ ജോയി
മകൾ: മഴ രേഷ്മ വിശാൽ
വിലാസം: വെളീപ്പറമ്പിൽ വീട്, മീമ്പാറ പി.ഒ, കുറിഞ്ഞി, എറണാകുളം- 682 308
ഇ.മെയിൽ: vj10391@gmail.com
ഫേസ്ബുക്ക്: https://www.facebook.com/vishal.johnson.5