ജാലം ഇന്ദ്രജാലം

ജാലം ഇന്ദ്രജാലം കണ്ണില്‍ കാണും നേരം
നെഞ്ചില്‍ തറയുന്നൊരു നങ്കൂരമായ്
കനവില്‍ നിറയുന്നവള്‍ നിനവില്‍ മറയുന്നവള്‍
പാറി പറക്കുന്ന പൊന്‍ തൂവലായ്
നീയെന്‍ സ്വപ്ന സുന്ദരി ഹൃദയം കവരും
 കണ്മണി ആരു നീ ആരു നീ ആരു നീ  ആരു നീ
(ജാലം ഇന്ദ്രജാലം)

കണ്മൂടി കാണും സ്വപ്നം
കണ്മുന്നില്‍ നില്‍ക്കും നേരം,
വിരിയുന്നു വര്‍ണ്ണപ്പൂക്കള്‍ മനതാരിലായി
ചാരത്ത് വന്നാലും നീ കാതോരം ചൊന്നാലും
നീ  ദൂരേക്ക്‌ പോകല്ലേ നീ എന്നോമലേ  
നീയെന്‍ സ്വപ്ന സുന്ദരി ഹൃദയം...ഏഹേ
ഹൃദയം കവരും കണ്മണി ആരു നീ ആരു നീ
ആരു നീ  ആരു നീ
(ജാലം ഇന്ദ്രജാലം)

പ്രീയേ ഒരു മാത്ര ചൊല്ലിടു നീ ഇനി
മനം നിറയുന്നു നിന്‍റെ പുഞ്ചിരീ
കണ്ണോട് കാണും നേരം കണ്മുന്നില്‍
കാണുന്നു ഞാന്‍ തേനൂറും നിന്‍റെ
പൂക്കള്‍ എന്നോമലേ
ആരാരും കണാതെ ഞാന്‍
അരികത്തായെത്തും നേരം

ദൂരേക്ക്‌ പോയീടല്ലേ എന്‍ താരമേ....
(ജാലം ഇന്ദ്രജാലം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jaalam indrajaalam

Additional Info