ജീവിതം

ജീവിതം ഇനി വേറെയില്ല
കാണുവാനും കേൾക്കുവാനും പോകുവാനും ഏറെയുണ്ട്
ജീവിതം ഇനി വേറെയില്ല
രാവിലെ ജോലി വൈകുന്നേരം വീട്
രാത്രി ഉറക്കം പിന്നെയും രാവിലെ ജോലിക്ക്.. പോകേണം
ഈ ജീവിതം ഇനി വേറെയില്ല...

ഇരുന്നിരുന്നൊരു സൺഡേ വന്നാൽ
തുണി അളക്കൽ പതിവായേ
അലക്ക് കഴിഞ്ഞാൽ ഉച്ചയൂണ്
ഊണ് കഴിഞ്ഞാൽ മയങ്ങാൻ തോന്നും
ഉണർന്നു കഴിഞ്ഞാൽ സന്ധ്യയാകും
സന്ധ്യയായാൽ ആ ദിവസവും തീരും  
ഈ ജീവിതം ഇനി വേറെയില്ല...
കാണുവാനും കേൾക്കുവാനും പോകുവാനും ഏറെയുണ്ട്
ജീവിതം ഇനി വേറെയില്ല ..
വീ ആർ ലിവിങ്ങ് വിത്ത് പ്ലാനിംഗ്
വീ ആർ മേക്കിങ് മണി ഫോർ ലിവിങ്ങ്
അറ്റ് ലാസ്‌റ്റ് മണി വിൽ ബീ ദെയ്ർ
ലൈഫ് ഈസ് നോട്ട് ..
സോ ...ജീവിതം ഇനി വേറെയില്ല...
കാണുവാനും കേൾക്കുവാനും പോകുവാനും ഏറെയുണ്ട്
ജീവിതം ഇനി വേറെയില്ല ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
jeevitham

Additional Info

Year: 
2016