ഏതോ തീരം അലയുകയായ്

ഏതോ തീരം അലയുകയായ്
തിരയുടെ തലോടലിനായ്
ഈറന്‍ മേഘം അകലയുകയായ്
നനവിന്റെ തേങ്ങലുമായ്
ഈണം മറന്ന പൂങ്കുയിലും
വിടരാന്‍ കൊതിച്ച പൂന്തളിരും
ഏതോ വിഷാദ രാഗങ്ങള്‍  മൂളി
മറയുന്നു മിഴിനീരുമായ്‌
(ഏതോ തീരം അലയുകയായ്)

കരയും നെഞ്ചിന്‍ വേദന
കാലം മായ്ക്കുമോ
വിതുമ്പും ചുണ്ടിന്‍ മൂകത
ചിരിയായ് മാറുമോ
മണ്ണോട് അലിഞ്ഞീടും  
കാലം വരേയ്ക്കും
നീ എന്നോട് കൂട്ടാകുമോ
മഞ്ഞിന്‍ തുള്ളി പോല്‍
വേനല്‍ കാറ്റ് പോല്‍
എന്നെ പുണര്‍ന്നീടുമോ
എന്‍റെ സ്നേഹം മറന്നീടുമോ

പ്രണയം പൂര്‍വ്വജന്മത്തില്‍
മെനയും ഭാഗ്യമോ
വിരഹം കണ്ണുനീരിനാല്‍
എഴുതും കാവ്യമോ
ഒന്നിച്ചു നാം കണ്ട സുന്ദര
ചിത്രങ്ങള്‍ മായുന്നു വര്‍ണ്ണങ്ങളായ്
മഴവില്‍ ചിറകിലേറി
നാം യാത്രമൊഴിയുമായ്
ദൂരേക്ക്‌ പാറുന്നുവോ
ഒന്നും മിണ്ടാതെ പിരിയുന്നുവോ....
(ഏതോ തീരം അലയുകയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Etho theeram

Additional Info

Year: 
2016
Lyrics Genre: