ചിരിമുകിലും (F)

Year: 
2016
Film/album: 
Chirimukilum
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ചിരിമുകിലും മറന്നു പോയ്  മിഴി നിറയുന്നിതാ  
കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ..
പുലരികൾ പൊഴിയവേ രാവായ്  മാറിയോ ദിനം
മൊഴികളാൽ മുറിയവേ താനേ  തേങ്ങിയോ മനം
നിഴലേ നീ മാത്രമൊപ്പം

( ചിരിമുകിലും ... )

കണ്ണാടി മുത്തായ്‌ നെഞ്ചിൻ ചെറു ചൂടിൽ ചിറകാർന്ന പ്രാവുകൾ
മിണ്ടാതെ എങ്ങോ മുന്നിൽ ഇരുളേകി മറയുന്നതെന്തിനോ  
ഒരായിരം ഓർമ്മകൾ താലോടിയോ ആദ്രമായ്
നിരാശ മൂടുകയോ നിലാവു കൊള്ളുകയോ

( ചിരിമുകിലും ... )

ആരോരുമില്ലാ വിണ്ണിൻ മണിക്കൂടിൽ   മുറിവേറ്റ താരകം
തേടുന്നുവേതോ നേരിൻ തിരിനാളം അറിയാത്ത പാതയിൽ
വിമൂകമീ കണ്ണുകൾ വിതുമ്പിയോ  പിന്നെയും
അലഞ്ഞു നീ തനിയെ വിലോലമീ വഴിയേ

( ചിരിമുകിലും ... )

Oppam Official Audio Jukebox | New Malayalam Film Songs