പല നാളായി പൊന്നെ

പല നാളായി പൊന്നെ നിന്നെ കാണുമ്പോഴെല്ലാം
പറയാതെൻ  നെഞ്ചിലൊളിച്ചില്ലേ
 പറയാമെല്ലാം പൊടി  പൂരം നാളാണ്
അവനെക്കണ്ടാൽ കണി വെച്ചത് പോലാണെ
മണിമാരൻ  വന്നിനി നീയും പോരില്ല ..
കുടമുല്ലപ്പൂവേ ..
മംഗളവാദ്യമിതകമ്പടി ചേരില്ലേ?
ഇത് മണ്ണും വിണ്ണും ചേരും മാംഗല്യം
പുതുവെളിപ്പെണ്ണേ ..
മിന്നും  പൊന്നും ചൂടും മാംഗല്യം

ഒരു ചെറുതിരയിളകിയ പോലെൻ
കരളിലുമായിരമാശകൾ
കരിമിഴികളിലെഴുതിയ കനവുകളിൽ
വിരിയുകയാണനുരാഗവും ..
ഈ രാവിൽ ഞാനും ചേരുകയല്ലേ
പോരൂ നീയും നീലനിലാവേ
നിറഞ്ഞീ വാനും വിണ്ണും
മണിമാരൻ  വന്നിനി നീയും പോരില്ല ..
കുടമുല്ലപ്പൂവേ .. മംഗളവാദ്യമിതകമ്പടി ചേരില്ലേ?

കളിചിരിയിൽ അരമണിയിലാകും  നേരം
നാമൊന്നായ് ഓടും നേരം
ആകാശങ്ങൾ നീ തേടു മോഹമേ
ചുവടുകളത് ചടുലതയേറും താളം
നാടൊന്നായ്  മൂളും ഗാനം
താഴമ്പൂക്കൾ  നീ ചൂടൂ  തെന്നലേ
ഇത് പുതുമഴ കുളിരല  വെയിലൊളി
കരളിൽ കതിരുകൾ വിരിയണ   കാലം
ഇരുമനസുകൾ ഒരുവഴി  ഒഴുകണം
ഇനിയത്   പുതിയൊരു  സംഗീതം

മണിമാരൻ  വന്നിനി നീയും പോരില്ല ..
കുടമുല്ലപ്പൂവേ .. മംഗളവാദ്യമിതകമ്പടി ചേരില്ലേ?
പല നാളായി പൊന്നെ നിന്നെ കാണുമ്പോഴെല്ലാം
പറയാതെൻ  നെഞ്ചിലൊളിച്ചില്ലേ
പറയാമെല്ലാം പൊടി  പൂരം നാളാണ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pala naalaay

Additional Info

Year: 
2016

അനുബന്ധവർത്തമാനം