പീലിത്തിരുമുടിയുണ്ടേ
പീലിത്തിരുമുടിയുണ്ടേ നീലക്കടലലപോൽ.....
രാഗകുളിരമൃതുണ്ടേ ഓടക്കുഴൽ വിളിയിൽ
കണിയുണരും കാർവർണ്ണാ ......
ചിരിമലരിലെ ഇതളരുളുക വരമായി നീ...
കളിച്ചും ചിരിച്ചും തെന്നി തുടിച്ചും കിതച്ചും നിന്റെ കുസൃതികുറുമ്പുകാട്ട്
മദിച്ചും രസിച്ചും പൊട്ടിത്തരിച്ചും കൊതിച്ചും മനംമയക്കി ഒരുക്കിപാട് (പീലിത്തിരുമുടിയുണ്ടേ...........വിളിയിൽ)
പൂം പുലരിയിലൊരു തേൻകിളിമൊഴിയിൽ മൂളി...
വെൺചിറകിലൊരു പൂം കതിരുമെല്ലെയാടി....
മേലെ മേലെ പീലിക്കാവിൽ പൂരക്കാലം വന്നേപോയി
കണിമഞ്ഞുകോർത്തൊരു മാലചാർത്താം പൊൻതിടമ്പേ വാ
കളിച്ചും ചിരിച്ചും തെന്നി തുടിച്ചും കിതച്ചും നിന്റെ കുസൃതി കുറുമ്പ് കാട്ട്
മദിച്ചും രസിച്ചും പൊട്ടിത്തരിച്ചും കൊതിച്ചും മനംമയക്കിയൊരുക്കി പാട്.. (പീലിത്തിരുമുടിയുണ്ടേ .........വിളിയിൽ)
വാർമുടിയിലൊരു പൂമെടയുമൊരു താരം...
പാൽക്കതിരിലൊരു കാട്ടുണരുമൊരുയാമം
നിന്നോടൊപ്പം കാട്ടിൽമേയും അമ്പാടിപ്പയാണെൻ ജന്മം
ഇനി നീ വിളമ്പും പാട്ടുഞങ്ങടെ മോക്ഷമാണുണ്ണി...
കളിച്ചും ചിരിച്ചും...................................ഒരുക്കിപാട്
(പീലിത്തിരുമുടിയുണ്ടേ.......ഒരുക്കിപാട്
കളിച്ചും ചിരിച്ചും...........ഒരുക്കിപാട് )