രാവിരുളിൻ വഴിയോരം - F

രാവിരുളിന്‍ വഴിയോരം 
അലയും പൂങ്കാറ്റില്‍
മിഴിനീര്‍ പൂങ്കാറ്റില്‍
പാഴ്നിഴലായ് പൊഴിയുന്നൂ 
വെറുതേ ജന്മങ്ങള്‍
അലിവിന്‍ ജന്മങ്ങള്‍
സ്നേഹഭിക്ഷുകള്‍ മൂകസാക്ഷികള്‍
സാക്ഷികള്‍....
രാവിരുളിന്‍ വഴിയോരം 
അലയും പൂങ്കാറ്റില്‍
മിഴിനീര്‍ പൂങ്കാറ്റില്‍

ഏതേതോ മോഹങ്ങള്‍ 
ഉള്ളില്‍പേറും രൂപങ്ങള്‍
എതേതോ ശാപങ്ങള്‍ 
തീയായ് നീന്തും യാമങ്ങള്‍
തിരിയറിയാതാളും നാളം 
സ്വയമുരുകും ഏതോ ദീപം
ഇനിയും...തേടും ശാന്തിതീര്‍ഥം
രാവിരുളിന്‍ വഴിയോരം 
അലയും പൂങ്കാറ്റില്‍
മിഴിനീര്‍ പൂങ്കാറ്റില്‍

എന്നെന്നും മക്കള്‍ക്കായ് 
കൊട്ടില്‍ തീര്‍ത്തു നെഞ്ചോരം
നോവേറും പൊന്മുത്തായ് 
മാറില്‍ക്കോര്‍ത്തു കാരുണ്യം
പ്രതിഫലമില്ലാ വാത്സല്യം 
ഒരു കടലോളം പെയ്താലും
പകരം...കണ്ണീര്‍ത്തുള്ളി മാത്രം

രാവിരുളിന്‍ വഴിയോരം 
അലയും പൂങ്കാറ്റില്‍
മിഴിനീര്‍ പൂങ്കാറ്റില്‍
പാഴ്നിഴലായ് പൊഴിയുന്നൂ 
വെറുതേ ജന്മങ്ങള്‍
അലിവിന്‍ ജന്മങ്ങള്‍
സ്നേഹഭിക്ഷുകള്‍ മൂകസാക്ഷികള്‍
സാക്ഷികള്‍...സാക്ഷികള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ravirulin vazhiyoram - F

Additional Info

Year: 
1995