രാവിരുളിൻ വഴിയോരം - D

രാവിരുളിൻ വഴിയോരം അലയും പൂങ്കാറ്റിൽ
മിഴിനീർ പൂങ്കാറ്റിൽ
പാഴ് നിഴലായ് പൊഴിയുന്നു വെറുതേ ജന്മങ്ങൾ
അലിവിൻ ജന്മങ്ങൾ
സ്നേഹഭിക്ഷുകൾ മൂകസാക്ഷികൾ
സാക്ഷികൾ ....(രാവിരുളിൻ...)

ഏതേതോ മോഹങ്ങൾ ഉള്ളിൽ പേറും ബിംബങ്ങൾ
ഏതേതോ ശാപങ്ങൾ തീയായ് നീറ്റും യാമങ്ങൾ
തിരിയറിയാതാളും നാളം
സ്വയമുരുകും ഏതോ ദീപം
ഇനിയും തേടും ശാന്തി തീർഥം
(രാവിരുളിൻ...)

എന്നെന്നും മക്കൾക്കായ് തൊട്ടിൽ തീർത്തു നെഞ്ചോരം
നോവേറും പൊൻ മുത്തായ് മാറിൽ കോർത്തു കാരുണ്യം
പ്രതിഫലമില്ലാ വാത്സല്യം
ഒരു കടലോളം പെയ്താലും
പകരം കണ്ണീർത്തുള്ളി മാത്രം
(രാവിരുളിൻ...)

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raavirulin vazhiyoram - D