പൊന്നിൻമുത്തേ പറക്കും
പൊന്നിൻമുത്തേ പറക്കും പച്ചത്തത്തേ
നിന്നെക്കൂട്ടാന്‍ കുറുമ്പിന്‍ കൂട്ടൊന്നുണ്ടേ
കൊമ്പൊടുകുഴലൊടു തിരുതുടി തകിലൊടു
മദ്ദളമരമണി കിണികിണിമണിയൊടു
മംഗളമേളവുമായ് വരുന്നൊരു മനസ്സിലെ മദഘോഷം (പൊന്നിൻ...)
തരിവളക്കയ്യാല്‍ കുടംകൊട്ടിപ്പാടാന്‍
ഇടംവലം വായോ
ആ....
മുളംകിളിപ്പാട്ടില്‍ പദംവെച്ചൊന്നാടാന്‍
സ്വയംപ്രഭേ വായോ
ആളും പൂത്തിരികത്തുമൊരമ്പലമേട്ടിലും
അമ്പിളിപൂത്തൊരു മണ്ഡപനടയിലും
എന്റെ മനസ്സിലുമുത്സവലഹരികൾ
തട്ടിയുണര്‍ത്തി നിന്നിലുമെന്നിലു-
മിക്കിളികൂട്ടിയ ചക്കരമുത്തേ
ഇതുവഴിയിതുവഴി വാ
പൊന്നിൻമുത്തേ പറക്കും പച്ചത്തത്തേ
നിന്നെക്കൂട്ടാന്‍ കുറുമ്പിന്‍ കൂട്ടൊന്നുണ്ടേ
ചിലമ്പിട്ടു പൂവില്‍ കലമ്പുന്ന കാറ്റേ
മലര്‍മണം തായോ
ഇലത്തുമ്പില്‍ താനേ തിളങ്ങുന്ന മഞ്ഞേ
കുളിര്‍കണം തായോ
പീലിക്കുമ്പിളൊരുക്കുമൊരമ്പിളി കനവിലൊരിത്തിരിയിത്തിരി
മുത്തണിമണികളെ ഇങ്ങനെയിങ്ങനെ
കോര്‍ത്തുകൊരുത്തൊരു
നിന്റെ കൊഴുത്തുമിനുത്തൊരു മെയ്യിലെ
മാലകള്‍ മണിവളമോതിരമാക്കിടും
ഇതുവഴിയിതുവഴിവാ (പൊന്നിൻ...)