അന്തിപ്പറവകളെങ്ങോ ചേക്കേറുന്നു

 

അന്തിപ്പറവകളെങ്ങോ ചേക്കേറുന്നു
കുഞ്ഞുച്ചിറകടി നാദം മാഞ്ഞീടുന്നു
വെയിലകലും തീരങ്ങൾ വേനൽക്കാറ്റൂതുന്നു
രാതിങ്കൾ പോലും തിരിതാഴ്ത്തുന്നു
വിൺ കോണിലെങ്ങും ഒളിമായുന്നു
ആരിരാരോ ആരീരാരോ ആരീരാരാരോ
ആരിരാരോ ആരീരാരോ ആരിരാരോ ആരീരാരോ

അൽക്കൊമ്പിലെ പാഴ് തൂമുളം കൂട്ടിൽ
പാവങ്ങളായ് പാറ്റുന്നൊരീ പ്രാക്കൾ
തമ്മിൽ പണ്ടേ താങ്ങായ് നിന്നൂ
കുഞ്ഞുങ്ങൾക്കോ കൂട്ടായ് നിന്നൂ
ഇടനെഞ്ചു തമ്മിൽ പങ്കു വച്ചും വാണിടുമ്പോൾ
പാൽ തൂവൽ പോലെ കൊഴിയും കാലം
നീർത്തുള്ളി പോലെ ഒഴുകും കാലം
(അന്തിപ്പറവകളെങ്ങോ..)

തേൻ തുള്ളിയും താരല്ലിയും  നൽകി
പൈതങ്ങളെ പുണ്യങ്ങളായ് മാറ്റി
ദൂരേ ദൂരേ വിണ്ണും തേടി
പൊങ്ങി പൊങ്ങി പാറും നേരം
അവർ നെഞ്ചിൽ നീളേ  ചുണ്ട് കൊത്തി പോറൽ വീഴ്ത്തി
നോവിന്റെ കൂട്ടിൽ പിടയും മൗനം
പ്രാവിന്റെ ചുണ്ടിൽ പതറും ഗാനം
(അന്തിപ്പറവകളെങ്ങോ...)

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthiparavakal

Additional Info

അനുബന്ധവർത്തമാനം