എരിയുമൊരു വേനലിൽ
എരിയുമൊരു വേനലിൽ ഇലകളുടെ ഓർമ്മയിൽ
തോരാതെയായ് വർഷകാലം..
വഴിയരികിൽ പൂക്കളിൽ മറവിയുടെ ചില്ലയിൽ
കാണുന്നുവോ പോയ നേരം..
ഓരോ നിലാവും വെള്ളിവെയിലും
ഓളങ്ങൾ പോലെ പോവതെങ്ങോ .. ഹാ ..
ആഴത്തിലെതോ ആത്മദാഹം സ്വപ്നമായ്
ചായുന്നുവെന്നോ മുഗ്ദ്ധനിദ്രാശയ്യയിൽ
കൈവിരൽ കുമ്പിളിൽ.. കോരിയാൽ തീരുമോ
കേവലാനന്ദമായ് ആളുമീ സാഗരം
ഹൃദയമേ ..ഉണരൂ നീ ..
എരിയുമൊരു വേനലിൽ ഇലകളുടെ ഓർമ്മയിൽ
തോരാതെയായ് വർഷകാലം..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
eriyumoru venalil
Additional Info
Year:
2016
ഗാനശാഖ:

