പ്രേമാർദ്രമാവുന്നു ലോകം

ആരോടു ചൊല്ലാൻ ആത്മാവിലാളും
അജ്ഞാതമീ വിസ്മയം  
ആരൊന്നു കേൾക്കാൻ പാടാതെ പാടും
എകാന്തമീ ഗീതകം ...

പ്രേമാർദ്രമാവുന്നു ലോകം
തൂമഞ്ഞിലാഴുന്നു നേരം
കാർമേഘജാലങ്ങളുള്ളിൽ
തോരാതെ പെയ്യുന്നുവോ ..
പുലർകാലമിന്നെന്നെ മൂകം
ആലിംഗനം ചെയ്തപോലെ
പൊഴിയും നിലാ വെണ്ണിലാവേ
പടരാൻ വിതുമ്പുന്നുവോ

ആരോടു ചൊല്ലാൻ ആത്മാവിലാളും
അജ്ഞാതമീ വിസ്മയം  
ആരൊന്നു കേൾക്കാൻ പാടാതെ പാടും
എകാന്തമീ ഗീതകം ...
അറിവൂ ഭൂമിയിലോരോ പ്രണയിനിമാരും
ചൂടുന്നൊരീ സൗരഭം..
അറിവൂ.. വിരഹവുമേറെ മധുരിതമാകും
സ്വപ്നാഭമാമീ പഞ്ജരം
ഞാനിന്നതിൽ ചേരവേ ..

പ്രേമാർദ്രമാവുന്നു ലോകം
തൂമഞ്ഞിലാഴുന്നു നേരം
കാർമേഘജാലങ്ങളുള്ളിൽ
തോരാതെ പെയ്യുന്നുവോ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premardramavunnu lokam