ഒരു വേള വീണ്ടുമീ

ഒരു വേള വീണ്ടുമീ ഹൃദയാദ്രി സാനുവിൽ
മറയും ദിനാന്തം തഴുകുന്നു മൂകമായ്
ഒരു സാന്ധ്യമേഘമായ് ഒരു സ്വർണ്ണനാളമായ്
അലിയുന്നു വീണ്ടുമീ പകലോർമ്മയായ്
അതിലോലമീ നിലാവിൻ നീരാളം

ഈ രാവിലിന്നെൻ മൗനം.. ആരാഞ്ഞതെന്തേ
ഞാനുമറിയാതെയെന്നിൽ നീറിടുവതെന്തേ .. (2)
അനുരാഗമെന്നതേ അനുഭൂതിയാകുമോ
ഇനി ലോകം നീയാകുന്നുവോ ...
ഒരു വേള വീണ്ടുമീ ഹൃദയാദ്രി സാനുവിൽ
ആ ...ആ ...

ആത്മാവിനുള്ളിൽ നിന്നും ആളുന്നതെന്തോ
ആടിയുലയും കിനാവിൻ നൂൽ തിരികളാകുമോ (2)
അതു നിൻ കണ്ണിലെ പ്രണയാഭയാകവേ
ഇരു കൈകൾ നീ നീട്ടുവോ ..
ഒരു വേള വീണ്ടുമീ ഹൃദയാദ്രി സാനുവിൽ
മറയും ദിനാന്തം തഴുകുന്നു മൂകമായ്
ഒരു സാന്ധ്യമേഘമായ് ഒരു സ്വർണ്ണനാളമായ്
അലിയുന്നു വീണ്ടുമീ പകലോർമ്മയായ്
അതിലോലമീ ഉം ...ഉം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru vela veendumee