നീർമിഴിയിൽ

നീർമിഴിയിൽ പനിനീർ കവിളിൽ 
ചൊടിയിൽ നിറയേ പ്രണയം നുകരാൻ മുകരാൻ മോഹം...
ഈ വനിയിൽ പൊഴിയും തൂമഞ്ഞിൽ...
അലിയാം ഒരു മനമായ് പിരിയാതൊരു തനുവായ്...

കാലം ഈ പൂവനികളിലേതോ 
ശുഭവേളയിലൊരു വരമായി ഇതൾ നീർത്തൊരഴകേ...
പൂവേ നിൻ നറുമണമൊരു 
കുളിരായ് പടരുമ്പോൾ വിടരുന്നെൻ അനുരാഗമനഘേ...
താഴ്‌വരകളെ തഴുകും പാലരുവിയിൽ ഒഴുകും 
രാഗാർദ്ര ഹംസങ്ങളാവാൻ...
രാപ്പാടികൾ പാടും യാമങ്ങളിൽ നമ്മൾ 
പിരിയാത്ത മിഥുനങ്ങളാകാം...

എന്നും എൻ പുലരികളിൽ 
ചിരിതൂകിയണയും പൊൻകണിയാണു നീ ദേവ മലരേ...
ഒരു നൂറു ജനികളിലെൻ 
മനമേറെ തേടിയൊരാ നിധിയാണു നീ പൊന്നു മകളേ...
നിൻ നിദ്രയിൽ മലരിടും പൊൻ കനവുകൾ നിറയേ
വർണ്ണങ്ങളായ് വന്നു വിരിയാൻ...
നീലാംബരേ മിന്നും താരങ്ങളേ ഇവളുടെ 
പ്രിയതോഴിമാരായി വരുമോ...
 
നീർമിഴിയിൽ പനിനീർ കവിളിൽ 
ചൊടിയിൽ നിറയേ പ്രണയം നുകരാൻ മുകരാൻ മോഹം...
ഈ വനിയിൽ പൊഴിയും തൂമഞ്ഞിൽ...
അലിയാം ഒരു മനമായ് പിരിയാതൊരു തനുവായ്...
തരുമോ വരമായ് ഈ ജന്മം...
വരുമോ എൻ ഇണയായി നീയും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neermizhiyil

Additional Info

Year: 
2015

അനുബന്ധവർത്തമാനം