ഈ പുലരിയിൽ

ഈ പുലരിയിൽ നീരാടും പൊൻവെയിലിൽ 
നീർമിഴികൾ തൻ നീഹാരമുരുകുകയായ്...

മലമേടിൻ ചോലയിൽ കൊഞ്ചി തഞ്ചിയൊഴുകുന്ന 
പുഴ പോലും തുടുത്തിരുന്നൂ...
മലയോരമാകെയും പുലരുന്ന നേരം 
പുതുലോക വീചികൾ പടരുന്ന നേരം 
നിറമഞ്ഞിൽ കുളിച്ചു നിന്നൂ...
നറു തെന്നൽ വിരുന്നു വന്നൂ...
ഉവാഹൂ... ഉവാഹൂ... ഉവാഹൂ....

പൂവനികയിൽ തേനൂറും മലരിതളിൽ...
നീ മധുതരും ആമോദമുണരുകയായ്...

പുഴയോരവീഥിയിൽ വെള്ളിച്ചില്ലം കിലുക്കീ
മണിനാദം ചിലമ്പിടുമ്പോൾ...
അലിവോടെ മേഘങ്ങൾ പുണരുന്ന വീട് 
മഴനീരിൽ മോഹങ്ങൾ ഉണരുന്ന വാനിൽ 
മഴവില്ലിൻ ചിരി വിരിഞ്ഞൂ...
മലനാടിൻ മനം നിറഞ്ഞൂ...
ഉവാഹൂ... ഉവാഹൂ... ഉവാഹൂ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Pulariyil