സ്നേഹം നീ നാഥാ

സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...
മൂകമരുഭൂവിൽ ജീവജലമായ് നീ...
ദാഹാർത്തരിവരിൽ സദാ ചേരണേ...

സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...

ദാ ഗുല്‍ത്താ മലതന്‍ തീരാവഴിയേ...
നീറും കാലടിയാൽ കേറും ദേവാ...
തിരുമെയ്യിൽ ഒരോ മുറിവേൽക്കുമ്പൊഴുമേറേ
കനിവാർന്നോ നീയന്നാ മൃതിദൂതരിൽ ദേവാ...

സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...

ആ... ആ....
ആണിപ്പഴുതുകളാൽ ചൂഴുന്നൂകിൽ...
ചോരത്തീമഴയിൽ ആളും നാഥാ...
അറിവില്ലാ പാപികളോടെതിർവാക്കരുളാതേ
തിരുവിഷ്ടം വാഴാനായ് ബലിയായവനേ നീ...

സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...
മൂകമരുഭൂവിൽ ജീവജലമായ് നീ...
ദാഹാർത്തരിവരിൽ സദാ ചേരണേ...

സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sneham Nee Nadha