മക്കത്തു പോയ്‌വരും

മക്കത്ത് പോയ്‌വരും മാനത്തെ ഹാജിയാര്‍ക്ക് 
മുത്തു പതിച്ചൊരു മേനാവ് 
ഉടുക്കാന്‍ കസവിട്ട കള്ളിമുണ്ട് 
നടക്കാന്‍ മെതിയടി പൊന്നു കൊണ്ട്
(മക്കത്ത്... )

നിസ്ക്കാരമുഴയുള്ള നെറ്റിക്ക് മീതെ
നീലക്കമ്പിളി പൊന്‍തൊപ്പി (2)
പുതയ്ക്കാനലക്കിയ പൂനിലാവ് 
പുന്നാരിക്കാന്‍ മാന്‍കുട്ടി (2)
(മക്കത്ത്... )

വലിക്കാന്‍ മൂപ്പര്‍ക്ക് വെള്ളിച്ചുരുട്ട് 
വായിക്കാന്‍ പടച്ചോന്റെ കിത്താബ് (2)
വെറ്റില തിന്ന് മുറുക്കിത്തുപ്പാന്‍ 
വെള്ളപ്പളുങ്കിന്റെ കോളാമ്പി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makkathu poy varum

Additional Info

Year: 
1968