പഞ്ചമിയോ പൗർണ്ണമിയോ

പഞ്ചമിയോ പൌര്‍ണ്ണമിയോ
കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍
കുളിരും മഞ്ഞും കോരിയിട്ടു
ഉം...ഉം.. (പഞ്ചമിയോ... )

മാനം മീതേ തേനരുവി
മേഘം നീന്തും തേനരുവി
മാനം മീതേ തേനരുവി
മേഘം നീന്തും തേനരുവി
തേനരുവിക്കരയില്‍ നിന്നു
താഴേ വീണു നിന്‍ മിഴിപ്പൂ
താലീപ്പീലീ തിരുമിഴിപ്പൂ
ആരീ രാരീ രാരോ 
രാരിരോ രാരിരോ (പഞ്ചമിയോ... )

കൊഞ്ചും മൊഴി പൈങ്കിളിയോ
കൂഹൂ കൂഹൂ പൂങ്കുയിലോ
കൊഞ്ചും മൊഴി പൈങ്കിളിയോ
കൂഹൂ കൂഹൂ പൂങ്കുയിലോ
ആതിരയോ ആവണിയോ
ആരേക്കാത്തീ പുഞ്ചിരിപ്പൂ
ആരീരാരോ പുഞ്ചിരിപ്പൂ
ആരീ രാരീ രാരോ 
രാരിരോ രാരിരോ (പഞ്ചമിയോ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panchamiyo pournamiyo

Additional Info