കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേ
കാക്കക്കറുമ്പികളേ - കാർമുകിൽ തുമ്പികളേ
മാനത്തു പറക്കണ കൊടി കണ്ടോ (4)
കാക്കക്കറുമ്പികളേ - കാർമുകിൽ തുമ്പികളേ
മാനത്തു പറക്കണ കൊടി കണ്ടോ (2)
നച്ചത്രപ്പാടത്തെ പെണ്ണിന്റെ കൈയ്യിലെ പിച്ചള വള കണ്ടോ (2)
വളയിട്ട പെണ്ണിന്റെ മയിലാഞ്ചിക്കൈയ്യിലെ
കിളിച്ചുണ്ടൻ അരിവാളു കണ്ടോ (2)
നക്ഷത്രപ്പാടത്തെ പെണ്ണിന്റെ കൈയ്യിലെ പിച്ചള വള കണ്ടോ
ഞാൻ കണ്ടു - ഞാൻ കണ്ടു - ഞാൻ കണ്ടു
തെക്കുന്നു വരുന്നൊരു തേവടി കൊടിച്ചിക്ക്
പുത്തരി വെയ്ക്കുമ്പം വായ്പുണ്ണ്
കുന്നത്തെ കുപ്പയിൽ പാൽച്ചോറു കാണുമ്പം
പെണ്ണിന്റെ നാക്കത്തു കൊതിവെള്ളം
മാനത്തു പറക്കണ കൊടി കണ്ടോ (2)
പട്ടണത്തിലു വന്നിരിക്കണ് പഷ്ടു പഷ്ടൊരു സിലിമ (2)
എട്ടു പത്തു പാട്ടു കേക്കാം - മുട്ടിനു മുട്ടിനു ഗുസ്തി കാണാം (2)
തൊട്ടു തൊട്ടു പെമ്പിള്ളേരുടെ കുളികാണാം
കുളി കാണാം - കുളി കാണാം
കെഴക്കു കെഴക്കൊരു പള്ളി - പള്ളിക്കകത്തൊരു പൊൻ കുരിശ് (2)
വെസനസ്സു പൊളിഞ്ഞൊരു വല്ല്യപ്പനിന്നൊരു പണത്തോളം
പൊന്നു താ പുണ്യാളച്ചാ - പുണ്യാളച്ചാ
കെഴക്ക് കെഴക്കൊരു പള്ളി പള്ളിക്കകത്തൊരു പൊൻ കുരിശ് (3)
മാനത്തു പറക്കണ കൊടി കണ്ടോ (2)
കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേ
മാനത്തു പറക്കണ കൊടി കണ്ടോ (2)