ശീവേലി തുടങ്ങിയ

ശീവേലി തുടങ്ങിയ നേരം
ശ്രീദേവിയെഴുന്നള്ളും നേരം
ആനക്കൊട്ടിലിൻ അരികത്തു പൂവിട്ടൊ-
രജ്ഞാത സൗന്ദര്യ പുഷ്പമേ….
ആ ഗന്ധമാദ്യം ഞാൻ നുകർന്നോട്ടേ…

ആരും കൊതിക്കുമാ ചുണ്ടിലെ തേൻകണം
ആരോമലേ ഞാൻ നുകർന്നെടുക്കും
നിന്നിലൊതുങ്ങാത്ത താരുണ്യ മുകുളങ്ങൾ
ഇന്നെന്റെ മാറൊടു ചേർത്തു പുൽകും
ഒരു നിമിഷം സഖീ ഒരു നിമിഷം…നിൻ
അടുത്തു വരാനെന്നെ അനുവദിക്കൂ…

അണിവയറിടുപ്പിലെ അരഞ്ഞാണക്കൊളുത്തിലെ
അരമണി വിരൽതൊട്ടു ഞാനുണർത്തും
അതുവരെയറിയാത്തോരനുഭൂതിതൻ ഈറൻ
നിമിഷങ്ങളിൽ നിന്നെ കൊണ്ടുപോകും
ഒരു നിമിഷം സഖീ ഒരു നിമിഷം… നിൻ
അകത്തു വരാനെന്നെ അനുവദിക്കൂ...

ഗാനം കേൾക്കാൻ : eenam.com