ഹേ കണ്ണിൽ നോക്കാതെ

ഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ
നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ...
കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ
നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ...
ഈ രാവോ തീരാതെ മായാതിരുന്നെങ്കിൽ...
ചാരെ വായെൻ കണ്ണേ നേരം പോകുന്നേ...
ഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ
നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ...

രാവേതോ മയ്യിൽ മയ്യോലും മെയ്യ്
മേയ്യാകെ തീയ്.. തീയാണെ നീയ്
ആവേശക്കാറ്റിൽ വെണ്‍തൂവൽ പോലെ
ഒളിചിതറണ നെഞ്ചിൽ തൂവെള്ളിത്തുട്ട്
നീ തീയായ്.. എന്നിൽ മെയ്യാതെ
ഈറൻ രാവോ മായില്ലേ..
ഏഴാം യാമം തീരും നേരം ഇവനൊരു മണിമാരൻ
ഈ ആകാശത്തിൽ താഴത്ത്
മായാരാവിൻ തീരത്ത്
ഉള്ളം കയ്യാൽ എല്ലാം നേടും അഴകിയ മണവാളൻ... 

ഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ
നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ...

തമ്പേഴിൻ മേളം മേളത്തിൻ താളം
താളത്തിൻ ഓളം നീളും നിന്നോളം
മഞ്ഞോലും കൂട് നീയേകും ചൂട്
സിര പുകയണ് മെല്ലെ ഏറുന്നു ദാഹം
നീ പയ്യെ പയ്യെ പാടാതെ..
മിന്നൽ ചില്ലായ് വാ വേഗം
ഇന്നീ രാവിൻ തീരത്താകെ ഇവനുടെ കളിയാട്ടം
ഈ മെയ്യോ മെയ്യിൽ കൂടുന്നു
തീയും തേനും ചേരുന്നു..
ആരും ആരും കാണാപ്പൂവിൽ അളിയുടെ തിരകേറ്റം...

ഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ
നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ...
കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ
നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ...
ഈ രാവോ തീരാതെ മായാതിരുന്നെങ്കിൽ...
ചാരെ വായെൻ കണ്ണേ നേരം പോകുന്നേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hey kannil nokkathe

Additional Info

Year: 
2015

അനുബന്ധവർത്തമാനം