ഓമലേ ആരോമലേ
ഓമലേ ആരോമലേ
ചെന്താമരേ നിൻ ചാരെയായ്
കാർവണ്ടുപോലെ വന്നു ഞാൻ
അനുരാഗമാകും തേനിനായ്
ഒരു നോക്കിലോ അനുരാഗം..
നുണയോതുവാൻ അരുതാമോ
പൂഞ്ചെണ്ടിനാമോ.. വണ്ടിനുള്ളം
കണ്ടിടാതെ ചൊല്ലാൻ..
ഇഷ്ടമാണെന്നോതാൻ.. ഒ ഒ ഒ...
ഓമലേ ആരോമലേ
ചെന്താമരേ നിൻ ചാരെയായ്
കാർവണ്ടുപോലെ വന്നു ഞാൻ
അനുരാഗമാകും തേനിനായ്
ജീവിതമൊരു കളിയാണോ
നിൻ വേലയിലിവൾ വീഴാനോ
മതി മതി ഇങ്ങനെ മൂളിടാതെ നീ ആ വഴി പോയകലാമോ...
അഴകിവനില്ലെന്നാണോ
ഞാൻ അടിമുടി ബോറിംഗ് ആണോ
കരിമുകിലിൻ നിറമേനിയായതോ
പരിഭവമിനിയെന്താണോ...
ഒന്നു നീ വന്നെങ്കിൽ... എന്തോ..
പൊന്നിലാൽ മൂടാമേ.. ഓഹോ..
വെണ്ണിലാവേ... എന്റെ ചാരെ.. വന്നിടാമോ...
ഓമലേ ആരോമലേ
ചെന്താമരേ നിൻ ചാരെയായ്
കാർവണ്ടുപോലെ വന്നു ഞാൻ
അനുരാഗമാകും തേനിനായ്
ചാരുത മേനിയിലാണോ
നിൻ കാമന മേനിയൊടാണോ...
അഴകത് നന്മ നിറഞ്ഞൊരുള്ളിലാണെന്നത് നീയറിയാമോ...
നിൻ മിഴിയമ്പുകളാലേ
ഈ ചിരിയുടെ തേന്മലയാലേ
മൊഴിമുനയാലേ വീണുപോയ് ഞാൻ
എൻ മനമൊന്നറിയാമോ...
ഒന്നു നീ വന്നെങ്കിൽ... എന്തോ..
പൊന്നിലാൽ മൂടാമേ..
വെണ്ണിലാവേ... എന്റെ ചാരെ.. വന്നിടാമോ...
ഓമലേ ആരോമലേ..
ചെന്താമരേ നിൻ ചാരെയായ്
കാർവണ്ടുപോലെ വന്നു ഞാൻ
അനുരാഗമാകും തേനിനായ്
ഒരു നോക്കിലോ അനുരാഗം..
നുണയോതുവാൻ അരുതാമോ
പൂഞ്ചെണ്ടിനാമോ.. വണ്ടിനുള്ളം
കണ്ടിടാതെ ചൊല്ലാൻ..
ഇഷ്ടമാണെന്നോതാൻ.. ഒ ഒ ഒ...
ഓമലേ ആരോമലേ..
ചെന്താമരേ നിൻ ചാരെയായ്
കാർവണ്ടുപോലെ വന്നു ഞാൻ
അനുരാഗമാകും തേനിനായ്
അത് വേണ്ട ഞാനോ പോകയായ്
അനുരാഗമാകും തേനിനായ്...
ല ല ലാലാല നാനനാ....