നിലാക്കുടമേ നിലാക്കുടമേ
നിലാക്കുടമേ.. നിലാക്കുടമേ ..
നിശീഥിനിയായ്... വിണ്ണോരം വാ...
കിനാക്കടലിൽ.. തുഴഞ്ഞലയാൻ...
മുകിൽ മെടയും ചങ്ങാടം താ...
നിലാക്കുടമേ...
വളരെ നാളായ് തമ്മിൽ...അറിയുമെന്നേ തോന്നി...
കണ്മുന്നിൽ ആദ്യം കണ്ട നാൾ..
കനകമണിനൂലാൽ നിന്റെ..കരളിനാലേ തുന്നും..
തൂവാലയേകാൻ വന്നതോ...
പാഴ്മുരളിയായ ഞാൻ..നീയണയും മാത്രയിൽ..
സ്വരാങ്കുരമായ് സദാഹൃദയം
പ്രഭാമയമായ് തോഴീ ...
നിലാക്കുടമേ.. നിലാക്കുടമേ ..
നിശീഥിനിയായ്... വിണ്ണോരം വാ...
നിലാക്കുടമേ..
വയൽ വരമ്പിൽ മൂളും..കതിരുവാലൻ മൈനേ..
കൈനോക്കിയെല്ലാം ചൊല്ലുമോ....
ഒരു മധുര സൂചിത്തുമ്പാൽ...പതിയെ നുള്ളും പോലെ...
സുഖനോവിനുള്ളം വിങ്ങിയോ...
ഏഴു കടലാഴമായ്...നീ നിറയുമെന്നിലായ്
മനോരഥമോ മലർവനിയിൽ
മരാളികയായ് മാറീ...
നിലാക്കുടമേ.. നിലാക്കുടമേ ..
നിശീഥിനിയായ്... വിണ്ണോരം വാ...
കിനാക്കടലിൽ.. തുഴഞ്ഞലയാൻ...
മുകിൽ മെടയും ചങ്ങാടം താ...
എൻ കൂടെ വാ...
ചങ്ങാടം താ...
എൻ കൂടെ വാ....