ഏതോ നാവികർ

ഏതോ നാവികർ നാമീ ആഴിയിൽ
ദൂരേ തെളിയുമോ.. ഒരു വെൺതാരകം
അലയായ്‌ ചുഴിയായ് അലറും സാഗരം
അകലേ കരയും വഴിയും കാണുമോ
ഓരോ.. കാറ്റിൽ ഓരോ.. തിരയിൽ
ആഴും തോറും.. ആഴം വളരേ..

അമൃതോ ജീവിതം.. അഴലോ ജീവിതം
നെടുനാൾ കണ്ടതോ.. കേവലം സ്വപ്നമോ
കൂരിരുൾ വാഴും പകലോരം
ഓർമ്മകൾ വാടും മൃതലോകം..
നന്മകൾ മണ്ണിൽ മായുന്നു
പ്രകാശമെങ്ങു പോയ്‌..
അലയായ്‌.. ചുഴിയായ്.. അലറും സാഗരം
അകലേ കരയും.. വഴിയും കാണുമോ
ഓരോ കാറ്റിൽ ഓരോ തിരയിൽ
ആഴും തോറും.. ആഴം വളരെ

പുറമേ തേടിയോ.. വെറുതേ നേരുകൾ
അകമേ അല്ലയോ പൊരുളിൻ വേരുകൾ
ചുരുളുകളഴിയും കഥവീണ്ടും
പിന്നിൽ വലിഞ്ഞു കുരുങ്ങുന്നു
മഞ്ഞുപുതച്ചു വരുന്നുണ്ടോ... കനൽകിനാക്കളേ
അലയായ്‌ ചുഴിയായ് അലറും സാഗരം
അകലേ കരയും.. വഴിയും കാണുമോ

ഓരോ കാറ്റിൽ.. ഓരോ തിരയിൽ
ആഴും തോറും ആഴം വളരെ
ഏതോ നാവികർ നാമീ ആഴിയിൽ
ദൂരേ തെളിയുമോ ഒരു വെൺതാരകം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
etho navikar

Additional Info

Year: 
2014