ഇരുൾമഴയിൽ നനയുകയായ്

ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ്.. നിണമുതിരും താളം
ചുവടിലിഴയാം മരണനാഗം..
ഇടറിവീഴാം പഥികവേഗം
ഇടിമുഴങ്ങുമതിനിയൊരു വിൺ‌മേഘം
മേഘം മേഘം മേഘം മേഘം..
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
മേഘം.. മേഘം.. മേഘം

മേഘം.. മേഘം.. മേഘം

മനസ്സിലുരുകും മഞ്ഞിൽ..
മൂകം മിഴികൾ നിറയുമ്പോൾ
മറവിൽ മുരളും രാവിൻ കൈകൾ.. മുനകൾ നീട്ടുമ്പോൾ
ഉലയിൽ നീറുമീ ചെങ്കനലടരിൽ
തടവിലാളുമീ.. വെൺ‌മുകിൽ വാനിൽ
തെളിയുവാൻ നിഴലുപോയ്..
മറയുവാൻ പൊഴിയുമീ.. മേഘം
മേഘം മേഘം.. മേഘം മേഘം
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ്.. നിണമുതിരും താളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
irulmazhayil nanayukayayi

Additional Info

Year: 
2014