ഈ മിഴിയിമകള്‍

ഓ ..ഓ
ഈ മിഴിയിമകള്‍..
അടയുവതോ ഇനി ഉണരാന്‍
കാറൊഴിയുവതോ പെരുമഴയായ് തിരികെവരാന്‍
നിഴലുകള്‍ മായുമതിദൂരേ
പുലരൊളി പോരുമിതുവഴിയേ..
ഒരു നാളിരുളും പകലായ്‌ തെളിയും..
കാറ്റില്‍ തീനാളങ്ങള്‍ പൂക്കും ..
എരിവേനല്‍ തീരും.. തിര വീണ്ടും പാടും
ആകാശത്തേരില്‍ നേരിന്‍ സൂര്യന്‍ പോകും
മഴമേഘം കൂടും.. മരുഭൂവില്‍ താഴും
താഴിട്ട വാതില്‍ താനേ നീങ്ങീടും..
ആ ..ഏഹെ ..

നിഴല്‍മാലകള്‍ മായും.. നിറകണ്‍ ചിരിയില്‍
കതിരോലകളാടും വെയിലിന്‍ വഴിയില്‍
എങ്ങെങ്ങോ പോയ കാലനോവിനോരോ തീപ്പാടും..
മണ്ണിന്‍റെ പൊല്‍ക്കിനാവുപോല്‍ വാനില്‍ ചോന്നുണരും
ഓരോ ചോടും മുന്നോട്ടോടാന്‍ പിന്നോട്ടൊന്നായും
ഈ മണ്‍തോണി പാരാവാരം
നീന്തിക്കേറും നാളെക്കാണും..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee mizhiyizhakal