ഇരുളിൻ കയങ്ങളിൽ (F)

ഇരുളിൻ കയങ്ങളിൽ പുതിയൊരു സൂര്യൻ പുലർന്നുവോ

കണ്ണീർത്തടങ്ങളിൽ രാവിൻ പ്രണയം വിരിഞ്ഞുവോ

വാർമുകിലിൻ കരിമെയ്യിൽ മഴവില്ലിൻ ചിരി വിരിഞ്ഞൂ

നിറങ്ങൾ തൂവി സ്നേഹമഴ

(ഇരുളിൻ..)

പറയാൻ മറന്നൂ പാടാൻ മറന്നൂ

മിണ്ടാതെ മിണ്ടീ മൗനങ്ങൾ സ്നേഹാർദ്രമായ് (2)

വേദനമറന്നു പോയ്മുഖ ചന്ദ്രിക തെളിഞ്ഞുപോയ്

മിഴികൾ നനഞ്ഞുപോയ്

ഈ പരിഭവലയങ്ങളിൽ

(ഇരുളിൻ..)

ഇവളെന്റെ ജീവൻ ഇവളെന്റെ താളം

ജന്മാന്തരങ്ങൾ തേങ്ങുന്നോ പൊന്നോർമ്മയിൽ (2)

എന്തിനു കരഞ്ഞൂ എന്തിനു പിണങ്ങി നീ

എന്തിനു തലോടി എന്തിനു പുണർന്നു നീ

(ഇരുളിൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irulin Kayangalil (F)

Additional Info

Year: 
2005

അനുബന്ധവർത്തമാനം