ഒരു സ്വപ്നം

ഒരു സ്വപ്നം കണ്ടു ഞാൻ ദേവി നീ വന്നെന്റെ ആ..ആ..

ഒരു സ്വപ്നം കണ്ടു ഞാൻ ദേവി നീ വന്നെന്റെ...                                              ഹൃദയത്തിൻ മണിവീണ മീട്ടുന്നതായ്      കടലൊത്ത കണ്ണുമായ് കരളിന്റെ താളിൽ  കലമാൻ കിടാവേ നീ മേയുന്നതായ്

ഒരു സ്വപ്നം കണ്ടു ഞാൻ ദേവി നീ വന്നെന്റെ  ഹൃദയത്തിൻ മണിവീണ മീട്ടുന്നതായ്

അഴിച്ചിട്ട മുടിക്കുള്ളിൽ പാതി മറഞ്ഞ നിൻമുഴുത്തിങ്കൾ മുഖം മൂടും മുകിലിഴകൾ(2)  താമര വിരലാൽ നീ മെല്ലെ ഒതുക്കിയാൽ    ഓമനേ നൽകാം ഞാൻ തിരുമധുരം തിരുമധുരം

(ഒരു സ്വപ്നം കണ്ടു...)

രാഗമായ് നീ എന്റെ പ്രാണനിൽ അലിയുമ്പോൾ                                              ഏകാന്ത ദു:ഖങ്ങൾ കൊഴിഞ്ഞു വീഴും(2)

​എന്നെ ഞാൻ മറക്കുന്ന നിന്നെ നീ മറക്കുന്ന    നമ്മെ നാം മറക്കുന്ന കനവുണരും

(ഒരു സ്വപ്നം കണ്ടു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Swapnam

Additional Info

Year: 
2005

അനുബന്ധവർത്തമാനം