പൂക്കള്‍ വിടർന്നൂ

പൂക്കള്‍ വിടർന്നൂ .. പൂക്കള്‍ വിടർന്നൂ ..
ആശതന്‍ പൂക്കള്‍ വിടർന്നൂ ..
കണിമലര്‍ക്കാവിലെ ആദ്യത്തെ മൊട്ടുകള്‍
പൊന്നൊളി ചാര്‍ത്തി വിടർന്നൂ
രാഗരേണുക്കളാല്‍ വാരൊളി ചൂടിയെന്‍
സ്വപ്നത്തിന്‍ പൂക്കള്‍ വിടർന്നൂ
ആശതന്‍ പൂക്കള്‍ വിടർന്നൂ

മധുരമായ്..
മധുരമായ് മന്ദസ്മിതങ്ങളാല്‍ തൂകുമീ
മൗനസംഗീതമെന്‍ സായൂജ്യം..
പ്രേമസാഫല്യം...
മധുരമായ് മന്ദസ്മിതങ്ങളാല്‍ തൂകുമീ
മൗനസംഗീതമെന്‍ സായൂജ്യം...ഓ...ഓ
സങ്കല്‍പ്പ ഭംഗി വാരിപ്പുണരും നീ
സൗമ്യ സുഗന്ധമായി..
എന്നും അജ്ഞാതലോലരായീ
അലിയും നാം... തമ്മിലലിയും നാം

പൂക്കള്‍ വിടര്‍ന്നൂ.. ആശതന്‍ പൂക്കള്‍ വിടര്‍ന്നു
ആശതന്‍ പൂക്കള്‍ വിടര്‍ന്നൂ.
പൂക്കള്‍ വിടര്‍ന്നൂ...പൂക്കള്‍ വിടര്‍ന്നൂ.
പൂക്കള്‍ വിടര്‍ന്നൂ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
pookkal vidarnnu