ദൂരെ അംബരം

ദൂരെ അംബരം..കവിളിൽ കുങ്കുമം

ദൂരെ അംബരം..കവിളിൽ കുങ്കുമം
ദൂരെ അംബരം കവിളിൽ കുങ്കുമം
നീയോ കറങ്ങും പമ്പരം
നിൻ മനസ്സിൽ... നൊമ്പരം
ദൂരെ അംബരം..കവിളിൽ കുങ്കുമം

സ്വപ്നങ്ങളുറങ്ങുന്ന നിൻ മിഴിക്കോണുകൾ
നിദ്രയില്ലാതെ നനയുന്നുവോ... (2)
മനം പിടയുന്നുവോ..
നിശയുടെ യാമങ്ങളിൽ എന്റെ ഓർമ്മകളിൽ
വന്നു നീ തെളിയും...നിശാഗന്ധിപ്പൂവിതളായ്‌
ദൂരെ അമ്പരം.. കവിളിൽ കുങ്കുമം

ആ.. ആ...

രാവിൽ വിരിഞ്ഞൊരു മലരേ നിൻ
നിറമോ മണമോ ഹേതുവായ്‌.. (2 )
നീ നിയതിക്കു ഹോമ പുഷ്പമായ്‌..
പുഷ്പമായ്‌ പുഷ്പമായ്‌...
ദൂരെ അമ്പരം.. കവിളിൽ കുങ്കുമം
നീയോ കറങ്ങും പമ്പരം
നിൻ മനസ്സിൽ... നൊമ്പരം
ദൂരെ അംബരം..കവിളിൽ കുങ്കുമം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
doore ambaram