നിലാത്തിങ്കള്‍ ചിരിമായും

നിലാത്തിങ്കള്‍ ചിരിമായും..
നിശീഥത്തിന്‍ നാലുകെട്ടില്‍...
ഉഷസ്സേ... നീ..
കണ്ണീരിന്‍ പേരറിയാക്കടലും നീന്തിവരൂ...(2)

ഇതള്‍കെട്ട ദീപങ്ങള്‍...
ഈറന്‍ കഥനങ്ങള്‍..(2)
വിതുമ്പുന്ന നീര്‍മണികള്‍..
വീണപൂക്കള്‍ ഇനി നമ്മള്‍..
വരുമോ പുതിയൊരു..
പുണ്യനക്ഷത്രം?!

നിലാത്തിങ്കള്‍ ചിരിമായും..
നിശീഥത്തിന്‍ നാലുകെട്ടില്‍...
ഉഷസ്സേ... നീ..
കണ്ണീരിന്‍ പേരറിയാക്കടലും നീന്തിവരൂ...

ഒരു നുള്ളുരത്നവുമായ്..
തിരതല്ലും പ്രളയവുമായ്..(2)
കടലിന്റെ മിഴികളില്‍...
മുഖം നോക്കി വിളിക്കുന്നു..
തേങ്ങുന്നൂ തളരുന്നൂ...
ജീവിതത്തിന്‍ സാഗരം...

നിലാത്തിങ്കള്‍ ചിരിമായും..
നിശീഥത്തിന്‍ നാലുകെട്ടില്‍...
ഉഷസ്സേ... നീ..
കണ്ണീരിന്‍ പേരറിയാക്കടലും നീന്തിവരൂ...

-HgIp-4qtUY