പൂവരശിന്‍ കുടനിവര്‍ത്തി
Music:
Lyricist:
Singer:
Raaga:
Film/album:
പൂവരശിന്‍ കുടനിവര്‍ത്തി പുതുമണവാളന്‍
പുത്തിലഞ്ഞിത്തണലൊരുക്കി പുതുമണവാട്ടി
വന്നല്ലോ വേളിമുഹൂര്‍ത്തം.. ഇന്നല്ലോ കാവടിയാട്ടം
തേരുവന്നു തെയ്യം വന്നു തേവരും വന്നൂ
തുമ്പപ്പൂവേ ചോറുവിളമ്പ്
തുമ്പിപ്പെണ്ണേ തംബുരുമീട്ടു
തരളിതമേതോ കഥയുടെ നിറകുളിരൊഴുകും
സുരഭീയാമം വിടരുന്നൂ
അരികിലുറങ്ങി ചിറകിനു നഖകലയെഴുതും
മുഴുമതി നിന്മെയ് പുണരുമ്പോള്‍
സ്വയമേതോ ലോകം തളിര്‍ ചൂടും കാലം
അതിലേഴാം സ്വര്‍ഗ്ഗം പതിനേഴിന്‍ സ്വപ്നം
ഇനി ഒരേമുഖം ഒരേസുഖം..........
പുതുമഴപെയ്താല്‍ അടിമുടി നറുമലര്‍വിരിയും
അനുരാഗത്തില്‍ നീരാടാന്‍
ഇളവെയില്‍ നെയ്യും പുടവയില്‍ അലകടല്‍ പുളയാന്‍
മഴവില്ലൂഞ്ഞാലാടീടാന്‍
പകലോരോനാളും ഇരവാകും നേരം
കുഴലൂതുന്നുണ്ടോ ഒരു കുയിലിന്‍ നാദം
ഇനി ഒരേസ്വരം ഒരേ നിറം...........
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Poovarasin kuda
Additional Info
Year:
1996
ഗാനശാഖ: