ഏത് കരിരാവിലും

Year: 
2014
eth kari ravilum
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)

ഏതു കരിരാവിലും..
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലേ പുതുമന്ദാരമായി വിടരു നീ
പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍
അന്നെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...
ഏതു കരിരാവിലും..
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ

നീയാം.. ആത്മാവിന്‍ സങ്കല്‍പ്പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ..
ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നൂ
തിരശ്ശീലമാറ്റും ഓര്‍മ്മപോലവേ സഖീ...
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലേ പുതുമന്ദാരമായി വിടരു നീ
പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍

ഞാനാം ഏകാന്തസംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്റെ തേന്‍തുള്ളി നീ തന്നു
തെളിനീല വാനിലേക താരമായ് സഖീ...
ഒരു രാവില്‍ ദൂരെ നിന്നു നോക്കീ... നീയെന്നേ
ഓ...
ഏത് കരിരാവിലും..
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലേ പുതുമന്ദാരമായി വിടരു നീ
പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍
അന്നെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍...

ELcP7IijoIQ