മാര്‍ത്തോമ്മാന്‍ നന്മയാലൊന്ന്

മാര്‍ത്തോമ്മാന്‍ നന്മയാലൊന്ന് തുടങ്ങുന്നു
നന്നായി വരേണമേയിന്ന്..
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മയെഴുന്നള്‍ക വേണം
കാദീശനായി എഴുന്നള്ളി വന്നിട്ട്
കര്‍പ്പൂര പന്തലകമേ
കൈക്കൂപ്പി നേർന്നു ഞാൻ പെറ്റു വളര്‍ത്തൊരു
കന്നിമകളേ ഞാന്‍ നിന്നെ
തോളും തുടയും മുഖവും മണിമാറും
യോഗത്താലേ.. പരിശുണ്ട്

എന്റെ മകളേപ്പരമേറ്റി വയ്‌പ്പോളും
എന്മനസ്സോ.. പതറുന്നു
നെല്ലും.. ആ നീരും പരമേറ്റിവച്ചാറേ
എന്മനസ്സോ.. തെളിയുന്നു
ചെമ്പകപ്പൂവിൻ‌ നിറം ചൊല്ലാം പെണ്ണിന്
ചെമ്മേ അരുള്‍പെറ്റ പെണ്ണു്
പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു
ഉലകിൽ ഇവള്‍ക്ക്ത്തൊരില്ല

നല്ലൊരു നേരം മണക്കോലം പുക്കാറേ
നന്നായ്ക വേണമിതെന്ന്
കാരണമായവരെല്ലാരും കൂടീട്ട്
നന്മ വരുത്തിത്തരേണം
ആലോഹനായനുമന്‍പന്‍ മിശിഹായും
കൂടെ തുണയ്ക്കയിവൾക്ക്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
marthomman nanma