അരിപ്പോം തിരിപ്പോം
അരിപ്പോം തിരിപ്പോം തോട്ടിലെ മങ്ക
എല്ലാ മീനും.. തുള്ളിവരുമ്പോൾ
അക്കരെ നിക്കണ കൊറ്റിപ്രാവിന്റെ
കയ്യോ കാലോ ഒന്നോ രണ്ടോ
ചെത്തിക്കൊത്തി മടപാ.. മടപാ..(2)
അരിപ്പോം തിരിപ്പോം..അരിപ്പോം തിരിപ്പോം
പാലമൃതൂട്ടുവാൻ അമ്പമ്പോ
തേനൊലി തേകുവാൻ.. അയ്യയ്യോ
നായകരാണവർ സേവകരാണവർ
മുഖമിത് പഴയത് മാളോരേ
അരിപ്പോം... തിരിപ്പോം...അരിപ്പോം... തിരിപ്പോം...
നായകർ ചേവകർ പാതിരി മുക്രി ഒന്നാണേ
സോദരമോടവർ ഓതി നടക്കണതിന്നാണേ
കാടു കുലുക്കിയും നാടു നികത്തിയും
അരിയിൽ പതിരു നിറയ്ക്കാനായി
കൊലവിളി കണ്ടോ നാട്ടാരേ
അരിപ്പോം തിരിപ്പോം തോട്ടിലെ മങ്ക
എല്ലാ മീനും.. തുള്ളിവരുമ്പോൾ
അക്കരെ നിക്കണ കൊറ്റിപ്രാവിന്റെ
കയ്യോ കാലോ ഒന്നോ രണ്ടോ
ചെത്തിക്കൊത്തി മടപാ.. മടപാ.
അരിപ്പോം... തിരിപ്പോം..അരിപ്പോം... തിരിപ്പോം
ആശകൾ ആനകളായി നൽകാൻ
മൂശകൾ തീർത്തിവർ ഒന്നായീ
കീശകൾ വീർത്തിവർ ആശകൾ തീർക്കുവാൻ
പല കൊടി ഏന്തിയ കണ്ടില്ലേ
അരിപ്പോം... തിരിപ്പോം..അരിപ്പോം... തിരിപ്പോം
കൊടിയുടെ ചതിയുടെ പകിടകളിവിടിനി ഇല്ലല്ലോ
അതിനൊരു മറുപടി ഉടനടി തരുമത് കണ്ടോളൂ
നമ്മെ നയിക്കാൻ നമ്മെ ഭരിക്കാൻ..
നമ്മളൊരുക്കിയ മുന്നണിയിൽ.. പടയണി ചേരൂ നാട്ടാരേ..
അരിപ്പോം തിരിപ്പോം...അരിപ്പോം തിരിപ്പോം
തോട്ടിലെ മങ്ക ..തോട്ടിലെ മങ്ക
എല്ലാ മീനും.. എല്ലാ മീനും
തുള്ളിവരുമ്പോൾ ..തുള്ളിവരുമ്പോൾ
അക്കരെ നിക്കണ കൊറ്റിപ്രാവിന്റെ
കയ്യോ കാലോ ഒന്നോ രണ്ടോ
ചെത്തിക്കൊത്തി മടപാ.. മടപാ.
അരിപ്പോം തിരിപ്പോം തോട്ടിലെ മങ്ക
എല്ലാ മീനും.. തുള്ളിവരുമ്പോൾ
അക്കരെ നിക്കണ കൊറ്റിപ്രാവിന്റെ
കയ്യോ കാലോ ഒന്നോ രണ്ടോ
ചെത്തിക്കൊത്തി മടപാ..ചെത്തിക്കൊത്തി മടപാ.
ചെത്തിക്കൊത്തി മടപാ...