ശാരദ നീരദ ഹൃദയാകാശം

ശാരദ നീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായീ
അതിലൊരു കാട്ടുകടമ്പിൻ പൂവായി
വിരിയാൻ വരുമോ മീരാ
വിരഹവിഷാദിനി മീരാ
ശാരദ നീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായീ

ശ്യാമേ.. സ്വയമുരുകുന്ന വിപഞ്ചിക നീ
ഏതോ.. ജപമുതിരും സ്വരമഞ്ജരി നീ (2)
പരിഭവയമുനാ കല്ലോലങ്ങളിൽ
പരിഭവയമുനാ കല്ലോലങ്ങളിൽ
പെയ്തലിയും മൃദുപൗർണ്ണമി നീ..
മീരാ..
ശാരദ നീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായീ

ദൂരെ .. ചിറകണിയുന്ന കിനാവുകളിൽ
താനേ കുളിരണിയും ലയപല്ലവിയിൽ (2)
മനസ്സൊരു മധുരാ  മായാപുരിയിലെ
മനസ്സൊരു മധുരാ മായാപുരിയിലെ
മാൻപിടയായി സ്വയമോടുകയോ..
മീരാ..

ശാരദ നീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായീ
അതിലൊരു കാട്ടുകടമ്പിൻ പൂവായി
വിരിയാൻ വരുമോ മീരാ
വിരഹവിഷാദിനി മീരാ
ശാരദ നീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായീ

2fZE14J-C8k