പെയ്തൊഴിഞ്ഞു ശ്യാമ വാനം

പെയ്തൊഴിഞ്ഞു ശ്യാമ വാനം
രാത്രി നക്ഷത്രങ്ങള്‍ പോലെ (2)
വെണ്ണിലാവിന്‍ കണ്ണു നീരില്‍
വേനല്‍ വിങ്ങും വേദനയില്‍
വീണുറങ്ങും പൈതല്‍ പോലെ
പെയ്തൊഴിഞ്ഞു ശ്യാമ വാനം

സ്നേഹ സന്ധ്യ കാത്തു വെയ്ക്കും
കൈവിളക്കിന്‍ നാളം പോലെ (2)
മിന്നി മിന്നി മാഞ്ഞു പോകും
മിന്നലിന്റെ മൗനം പോലെ
ഏതു ജന്മ ബന്ധമാവാം
നമ്മള്‍ക്കുള്ള ബന്ധനമായി
പെയ്തൊഴിഞ്ഞു ശ്യാമ വാനം
രാത്രി നക്ഷത്രങ്ങള്‍ പോലെ

ചാന്ദ്രശിലപോലെ കത്തും
സായാഹ്നത്തിന്‍ വേദനയില്‍ (2)
മെല്ലെ മണ്ണില്‍ വീണടരും
പൂവിതള്‍ തുള്ളിപോലെ
എന്നെയെന്തിനീ വഴിയില്‍
താന്തമാമൊരോര്‍മ്മയാക്കി

പെയ്തൊഴിഞ്ഞു ശ്യാമ വാനം
രാത്രി നക്ഷത്രങ്ങള്‍ പോലെ
വെണ്ണിലാവിന്‍ കണ്ണു നീരില്‍
വേനല്‍ വിങ്ങും വേദനയില്‍
വീണുറങ്ങും പൈതല്‍ പോലെ
പെയ്തൊഴിഞ്ഞു ശ്യാമ വാനം

Nz73gAqO1cw