അകന്നിരുന്നാലും പ്രിയമാനസാ

അകന്നിരുന്നാലും പ്രിയമാനസാ നീ
അരികിൽ എന്നരികിൽ..
കളിവിളക്കിൻ തിരിനാളങ്ങൾ തൻ
പൊന്നൊളിയായ് നിൻ സ്മൃതികള്‍
അകന്നിരുന്നാലും പ്രിയമാനസാ നീ

മായാമരാളിക മാറോടു ചേർക്കുന്ന
താമരനൂലിഴ പോലെ (2)
വ്രീളാവിലോലയാം വീണയിൽ ചായുന്ന
തൂവൽ കരാംഗുലി പോലെ..
നിന്റെ മൃദുസ്വരം മധുരമാം സംഗീതം
എന്റെ കേളീരവമായി
അകന്നിരുന്നാലും പ്രിയമാനസാ നീ

മഞ്ജുതരയുടെ സുസ്വരധാരയെൻ
നെഞ്ചിൽ കുളിരുണർത്തുന്നു (2)
കച്ചമണിക്കതിർ താളത്തിലെൻ
നിള .. സ്വപ്നങ്ങൾ കണ്ടൊഴുകുന്നു
ഏകലോചന ഭാവ പുണ്യാഗ്നിയിൽ
എന്നെ ഞാനിന്നറിയുന്നു

അകന്നിരുന്നാലും പ്രിയമാനസാ നീ
അരികിൽ എന്നരികിൽ..
കളിവിളക്കിൻ തിരിനാളങ്ങൾ തൻ
പൊന്നൊളിയായ് നിൻ സ്മൃതികള്‍
അകന്നിരുന്നാലും പ്രിയമാനസാ നീ
അകന്നിരുന്നാലും പ്രിയമാനസാ നീ

v7DO94bxDEQ