നിളയ്ക്കു മുകളിൽ
നിളയ്ക്കു മുകളിൽ നീലാംബരിയുടെ മേഘ തിരനോട്ടം

മനസ്സിനുള്ളിൽ മകര നിലാവിൻ മംഗള മുടിയാട്ടം

തിരുതേവിക്കാവിലെയമ്മേ വെളിപാടുകൾ തന്നാലും നീ
നിറചാന്തും ഈ തിരുമുടിയും കണി കാണേണം (2)
ചുറ്റു വിളക്കു കൊളുത്തി വിളിക്കുക ചെമ്പുൽക്കുരുവികളേ
നെറ്റിയിലഴകിൻ തൊടുകുറി ചാർത്തുക പൗർണ്ണമിവാവുകളേ
തിരുതുടിയിൽ തുയിലുണരും താളപ്രാവുകളേ
പ്രാവുകളേ.. പ്രാവുകളേ..
നിളയ്ക്കു മുകളിൽ നീലാംബരിയുടെ മേഘ തിരനോട്ടം
മഴ ചാറും പുഴയുടെ നെഞ്ചിൽ നിഴലാലെ മിഴാവുകൾ കൊട്ടാം
കിളി പാടിയ തുഞ്ചൻകളരിയെ വലവും വയ്ക്കാം
കൊയ്ത്തു കഴിഞ്ഞ കതിർ കനവുള്ളൊരു കന്നിനിലാപ്പാടം

കൈതകൾ കഥകളി മുദ്രകൾ കാട്ടും കാറ്റിൻ കളിമേളം
തിമിലകളിൽ വിരൽ തിരയും വേനല്‍പ്പറവകളോ
പറവകളോ...പറവകളോ...
നിളയ്ക്കു മുകളിൽ നീലാംബരിയുടെ മേഘ തിരനോട്ടം
മനസ്സിനുള്ളിൽ മകര നിലാവിൻ മംഗള മുടിയാട്ടം
നിളയ്ക്കു മുകളിൽ നീലാംബരിയുടെ മേഘ തിരനോട്ടം
[ഈ പാട്ട് തന്നെ ബിജു നാരായണനും പാടിയിട്ടുണ്ട് ]