ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി നിന്‍
നീലാഞ്ജനമാം മഞ്ജിമയാവാനൊരു
രാവായ് വരുമാരാധകനായി
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി നിന്‍
നീലാഞ്ജനമാം മഞ്ജിമയാവാനൊരു
രാവായ് വരുമാരാധകനായി
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി നിന്‍
ഈ അതിരാത്രമാം
രതിയുടെ രസലഹരിയിലൊരു വിരല്‍ നഖമുനമുറിവുകളുടെ
ഈ.. അതിരാത്രമാം
രതിയുടെ രസലഹരിയിലൊരു വിരല്‍ നഖമുനമുറിവുകളെഴുതാം
കളപ്പുരക്കോലായില്‍ പുകഞ്ഞതെന്‍ ജന്മം
ഹവിസ്സുപോല്‍ പടര്‍ന്നതെന്‍ മനസ്സിന്റെ പുണ്യം
മനസ്സു കൊണ്ടുഴിഞ്ഞുവച്ച മദനതപന രാഗം
മന്ത്രമായി പിടഞ്ഞു നിന്റെ ചുണ്ടിലെന്റെ ധ്യാനം
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി നിന്‍
ഈ ശുഭരാത്രിയില്‍
മഴയുടെ ഇതളിടറിടുമൊരു സുഖകരലയമറിയുക വെറുതേ
നിലാവലപ്പുല്‍പ്പായില്‍ തിണര്‍ത്തതെന്‍ ദേഹം
തിടമ്പുപോല്‍ തെടുത്തതെന്‍ പുരുഷാര്‍ത്ഥസാരം
നിനവ് കൊണ്ടറിഞ്ഞുവച്ച വിരഹമധുരഗാനം
നിന്നെ ഞാനറിഞ്ഞുവെച്ചതെന്റെ ധന്യഗീതം
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി നിന്‍
നീലാഞ്ജനമാം മഞ്ജിമയാവാനൊരു
രാവായ് വരുമാരാധകനായി
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി നിന്‍
നീലാഞ്ജനമാം മഞ്ജിമയാവാനൊരു
രാവായ് വരുമാരാധകനായി
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി നിന്‍..
[വീഡിയോ ലിങ്ക് ചൊല്ലിയാട്ടത്തിന്റെ കടമെടുക്കുന്നു]