മുത്തണി മണിവിരലാൽ

ഉം...ഉം ..
മുത്തണി മണിവിരലാൽ നിലാവിൽ
മുല്ലയെഴുതിയ ചിത്തിര മുദ്രകളേ
ഇച്ചെറു ചിരിമഴയിൽ നനഞ്ഞുലഞ്ഞ
മരതക മുന്തിരി സന്ധ്യകളേ
വീണാപാണിയാം നിൻ
കണ്ണിലേതോ ലോലഭാവം
നാണം പൂത്തുലാവും
നെഞ്ചിലേതോ ശ്രീലരാഗം
പ്രണയസുഗന്ധമാം
സ്വരങ്ങളായി അലിഞ്ഞു നീലാഞ്ജനം
മുത്തണി മണിവിരലാൽ നിലാവിൽ
മുല്ലയെഴുതിയ ചിത്തിര മുദ്രകളേ

വരൂ വസന്തം തരൂ വിരിഞ്ഞ മാമ്പൂക്കളേ
ഇവൾക്കിന്നു സമ്മാനമായി (2)
അഴിച്ചു താ കുലു കൊലുസ്സൂകൾ
അലിഞ്ഞുവോ ഇരു മനസ്സുകൾ
ഉഷസ്സിലെ കിളികുലങ്ങളായ്
ഉണർത്തിയോ കളിയരങ്ങുകൾ
ദീപനിരകളിൽ നാണമിളകിയ ദേവകല പോലെ

മുത്തണി മണിവിരലാൽ നിലാവിൽ
മുല്ലയെഴുതിയ ചിത്തിര മുദ്രകളേ
ഇച്ചെറു ചിരിമഴയിൽ നനഞ്ഞുലഞ്ഞ
മരതക മുന്തിരി സന്ധ്യകളേ
വീണാപാണിയാം നിൻ
കണ്ണിലേതോ ലോലഭാവം
നാണം പൂത്തുലാവും
നെഞ്ചിലേതോ ശ്രീലരാഗം
പ്രണയസുഗന്ധമാം
സ്വരങ്ങളായി അലിഞ്ഞു നീലാഞ്ജനം
മുത്തണി മണിവിരലാൽ നിലാവിൽ
മുല്ലയെഴുതിയ ചിത്തിര മുദ്രകളേ

-2gOQRzuf5M